Follow KVARTHA on Google news Follow Us!
ad

കുട്ടികള്‍ക്ക് സൈബര്‍ സുരക്ഷാ പാഠങ്ങളുമായി കേരളാ പോലീസ് സൈബര്‍ഡോം

കേരളാ പോലീസ് സൈബര്‍ഡോം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. 'കിഡ് ഗ്ലവ് 2019' എന്ന പേരില്‍ നടന്ന ചടങ്ങ് സംസ്ഥാന Kerala, Thiruvananthapuram, Police, Cyber Crime, Kerala Police conducts cyber-security awareness programme for children
തിരുവനന്തപുരം: (www.kvartha.com 15.10.2019) കേരളാ പോലീസ് സൈബര്‍ഡോം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. 'കിഡ് ഗ്ലവ് 2019' എന്ന പേരില്‍ നടന്ന ചടങ്ങ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു. ചൈല്‍ഡ്ലൈന്‍, അലയന്‍സ് ടെക്നോളജി എന്നിവരുമായി ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടി കുട്ടികളുടെ നിറസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

സൈബര്‍ ഇടം തുറന്നിടുന്ന അവസരങ്ങളെ കുറിച്ചും അതിലെ അപകടങ്ങളേയും പ്രശ്നങ്ങളേയും കുറിച്ച് വിശദമായ ക്ലാസുകള്‍ നടന്നു. 35 സ്‌കൂളുകളില്‍ നിന്ന് തിരഞ്ഞെടുത്ത 450ലേറെ വിദ്യാര്‍ത്ഥികള്‍ക്കു പുറമെ അധ്യാപകരും രക്ഷിതാക്കളുമാണ് പങ്കെടുത്തത്. സൈബര്‍ ബോധവല്‍ക്കരണ ശില്‍പ്പശാലയും സൈബര്‍ഡോമും ചൈല്‍ഡ്ലൈനും അയലന്‍സ് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി നടന്നു.

ജില്ലാ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികള്‍ക്കു വേണ്ടി പ്രത്യേക ബോധവല്‍ക്കരണ ക്ലാസും നല്‍കി. പ്രവര്‍ത്തന രീതി പരിചയപ്പെടുത്തിയതോടൊപ്പം കുട്ടികള്‍ക്കു വേണ്ടി വിവിധ മത്സരങ്ങളും സമ്മാനങ്ങളും ചൈല്‍ഡ്ലൈന്‍ ഒരുക്കിയിരുന്നു.

സൈബര്‍ഡോം നോഡല്‍ ഓഫീസര്‍ എഡിജിപി മനോജ് എബ്രഹാം, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു ഐഎഎസ്, കേരളാ യുണിവേഴ്സിറ്റി കംപ്യൂട്ടേഷണല്‍ ബയോളജി വകുപ്പു മേധാവി ഡോ. അച്യുത് ശങ്കര്‍ എസ് നായര്‍, നിര്‍മല ഭവന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മെഴ്സി കുന്നത്തുലുരയിടം, റജി ഗൗഡ (അലയന്‍സ് ടെക്നോളജി) എന്നിവര്‍ പങ്കെടുത്തു.


SUMMERY: Kerala Police Cyberdome in association with Allianz Technology and CHILDLINE conducted "KID GLOVE 2019 - Cyber Security Awareness programme for Children" on 11th October 2019 at Nirmala Bhavan School, Kowdiar, Thiruvananthapuram. State Police Chief, Shri. Loknath Behera IPS inaugurated the programme followed by cyber awareness workshops and exhibition. The event witnessed a huge response from the Kids who showed great enthusiasm in learning and understanding cyberspace - the opportunities it opens and the darker side it poses. #kidglove #cyberdome #keralapolice #cybersecurity #CHILDLINE

Keywords: Kerala, Thiruvananthapuram, Police, Cyber Crime, Kerala Police conducts cyber-security awareness programme for children