Follow KVARTHA on Google news Follow Us!
ad

കണ്ണൂര്‍ പ്രസ്‌ ക്ലബിന് പുതിയ കമ്മിറ്റി; എ കെ ഹാരിസ് പ്രസിഡന്റ്, പ്രശാന്ത് പുത്തലത്ത് സെക്രട്ടറി

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കണ്ണൂര്‍ പ്രസ്‌ക്ലബ്) ജില്ലാ ഘടകത്തിന്റെ പ്രസിഡന്റായി എ കെ ഹാരിസും (മാധ്യമം) സെക്രട്ടറിയായി പ്രശാന്ത് പുത്തലത്തും (മക്തബ്), ട്രഷററായി സിജി ഉലഹന്നാനും (ദീപിക) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു Kerala, News, Kannur, Press-Club, Kerala jornalist union, office bearers, Kannur press club office bearers
കണ്ണൂര്‍: (www.kvartha.com 30.09.2019) കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കണ്ണൂര്‍ പ്രസ്‌ക്ലബ്) ജില്ലാ ഘടകത്തിന്റെ പ്രസിഡന്റായി എ കെ ഹാരിസും (മാധ്യമം) സെക്രട്ടറിയായി പ്രശാന്ത് പുത്തലത്തും (മക്തബ്), ട്രഷററായി സിജി ഉലഹന്നാനും (ദീപിക) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

പ്രതീഷ് കപ്പോത്ത് (ഏഷ്യാനെറ്റ് ന്യൂസ്), സബിന പത്മന്‍ (ജനയുഗം) എന്നിവര്‍ വൈസ് പ്രസിഡന്റുമാരും ടി കെ എ ഖാദര്‍ (സിറാജ്) ജോയിന്റ് സെക്രട്ടറിയുമാണ്.

ജില്ലാ നിര്‍വാഹക സമിതി അംഗങ്ങളായി കെ ശശി (ചന്ദ്രിക), കെ സതീശന്‍ (ജന്മഭൂമി), സുനേഷ് മാത്യു (മലയാള മനോരമ), എന്‍ വി മഹേഷ് ബാബു (സുപ്രഭാതം), സുപ്രിയ സുധാകര്‍ (ദേശാഭിമാനി) എന്നിവരെയും തെരഞ്ഞെടുത്തു.

റിട്ടേണിംഗ് ഓഫീസര്‍മാരായ എം പി കൃഷ്ണന്‍ (മംഗളം), കെ വിജേഷ് (മാതൃഭൂമി) എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.


Keywords: Kerala, News, Kannur, Press-Club, Kerala jornalist union, office bearers, Kannur press club office bearers