Follow KVARTHA on Google news Follow Us!
ad

കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ആശുപത്രി കെട്ടിടത്തില്‍ കരാറുകരാന്‍ ജോസഫ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: മുന്‍ കെപിസിസി നേതാവിന് ജാമ്യം

Kerala, Thalassery, News, hospital, Leader, Death, Congress, Kpcc,Court, Remand, Bail, Joseph's death: Bail allowed for Ex KPCC Leader ചെറുപുഴയിലെ നിര്‍മാണ കരാറുകരാന്‍ ജോസഫിന്റെ ആത്മഹത്യയില്‍ റിമാന്‍ഡില്‍ കഴിയുന്നവരില്‍ ഒരാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. കോണ്‍ഗ്രസ് നേതാവായ
തലശ്ശേരി: ചെറുപുഴയിലെ നിര്‍മാണ കരാറുകരാന്‍ ജോസഫിന്റെ ആത്മഹത്യയില്‍ റിമാന്‍ഡില്‍ കഴിയുന്നവരില്‍ ഒരാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. കോണ്‍ഗ്രസ് നേതാവായ കുഞ്ഞികൃഷ്ണന്‍ നായര്‍ക്കാണ് തലശ്ശേരി സെഷന്‍സ് കോടതി ജാമ്യം നല്‍കിയത്.

ഇയാളുടെ പ്രായം കണക്കിലെടുത്തുകൊണ്ടാണ് കോടതി ഇളവ് അനുവദിച്ചത്. റിമന്‍ഡില്‍ കഴിയുന്ന മറ്റു രണ്ടുപേരുടെ ജാമ്യാപേക്ഷ കോടതി തള്ളിക്കളയുകയും ചെയ്തു. നേതാക്കളായ റോഷി ജോസ്, അബ്ദുല്‍ സലീം എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.



Keywords: Kerala, Thalassery, News, hospital, Leader, Death, Congress, Kpcc,Court, Remand, Bail, Joseph's death: Bail allowed for Ex KPCC Leader