Follow KVARTHA on Google news Follow Us!
ad

ജോളിയെ 'ജോളി' യാക്കിയവരില്‍ ജോണ്‍സണും; ഫോണും സിമ്മും നല്‍കി; ഇരുവരും തമ്മില്‍ 'അരുതാത്ത ബന്ധം'; ഇടയ്ക്കിടെ ട്രിപ്പ്

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിന്Kozhikode, News, Phone call, Mobile Phone, Police, Crime, Kerala,
കോഴിക്കോട്: (www.kvartha.com 12.10.2019) കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിന് ഫോണും സിമ്മും വാങ്ങി നല്‍കിയത് ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സനെന്ന് പോലീസ്. ഇരുവരും തമ്മില്‍ അരുതാത്ത ബന്ധമുണ്ടെന്നും ഇടയ്ക്കിടെ ഒരുമിച്ച് യാത്ര പോകാറുണ്ടെന്നും ചോദ്യം ചെയ്യലില്‍ പോലീസിന് വ്യക്തമായി. ജോളി ഫോണില്‍ ഏറ്റവും കൂടുതല്‍ തവണ വിളിച്ചത് ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സനെ ആണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

എന്നാല്‍ ജോളിയുമായി അടുത്ത സൗഹൃദം മാത്രമാണെന്നായിരുന്നു നേരത്തെ ജോണ്‍സണ്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. ഇരുവരും തമ്മില്‍ ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതും ഇടയ്ക്കിടെ കൂടിക്കാഴ്ച നടത്തിയതുമെല്ലാം സൗഹൃദത്തിന്റെ പേരിലായിരുന്നുവെന്നും ജോണ്‍സന്‍ മൊഴി നല്‍കിയിരുന്നു.

Jolly tried to kill second husband, friend’s wife, say police, Kozhikode, News, Phone call, Mobile Phone, Police, Crime, Kerala

എന്നാല്‍ ഭര്‍ത്താവ് ഷാജുവിനെ അപായപ്പെടുത്തി ജോണ്‍സനെ വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ജോളി മൊഴി നല്‍കിയതിന് പിന്നാലെ ഇരുവരും തമ്മില്‍ 'അരുതാത്ത ബന്ധം' തന്നെ ഉണ്ടായിരുന്നുവെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയിരിക്കുകയാണ്.

ജോളിക്കൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും ജോണ്‍സന്‍ മൊഴി നല്‍കിയിരുന്നു. ജോളിയുടെയും ജോണ്‍സന്റെയും കുടുംബങ്ങള്‍ തമ്മില്‍ വിനോദയാത്രയും നടത്തിയിരുന്നു. ജോളി കോയമ്പത്തൂരിലും തിരുപ്പൂരിലും ബംഗളുരുവിലും ജോണ്‍സനെ കാണാന്‍ പോയിട്ടുണ്ടെന്നും പോലീസ് ടവര്‍ ഡംപ് ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്ന് കണ്ടെത്തിയിരുന്നു.

ഇവര്‍ നിരന്തരം കോയമ്പത്തൂര്‍ സന്ദര്‍ശിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഒടുവില്‍ ഷാജുവിനെ ഇല്ലാതാക്കി ജോണ്‍സനെ വിവാഹം ചെയ്യാനായിരുന്നു ജോളിയുടെ പദ്ധതി. ഇതിനായി ജോണ്‍സന്റെ ഭാര്യയെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതായും ജോളി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Jolly tried to kill second husband, friend’s wife, say police, Kozhikode, News, Phone call, Mobile Phone, Police, Crime, Kerala.