Follow KVARTHA on Google news Follow Us!
ad

ബംഗ്ലാദേശിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സംഘത്തില്‍ മൂന്ന് മലയാളികളും; ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതോടെ സാള്‍ട്ട്‌ലേക്കില്‍ നീലക്കടലിരമ്പം ഉറപ്പ്

ബംഗ്ലാദേശിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെWest Bengal, Kolkata, News, Sports, Football, India, Igor Stimac names 23-member India squad for World Cup qualifiers against Bangladesh
കൊല്‍ക്കത്ത: (www.kvartha.com 12.10.2019) ബംഗ്ലാദേശിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചാണ് 23 അംഗ ടീമിനെ പ്രഖ്യാപിച്ചത്. മലയാളി താരങ്ങളായ അനസ് എടത്തൊടിക, സഹല്‍ അബ്ദുള്‍ സമദ്, ആഷിഖ് കുരൂണിയന്‍ എന്നിവര്‍ ടീമില്‍ ഇടം പിടിച്ചു. ചൊവ്വാഴ്ച കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം.

പരിക്കേറ്റ സൂപ്പര്‍ താരം സന്ദേശ് ജിംഗനെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നടന്ന പരിശീലന മത്സരത്തിനിടെയാണ് ജിംഗന്റെ കാല്‍മുട്ടിന് പരിക്കേറ്റത്.


അതേസമയം മത്സരത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും ഇതിനോടകം തന്നെ വിറ്റു തീര്‍ന്നു. മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റുകളും ഓഫ്‌ലൈന്‍ ടിക്കറ്റുകളും പൂര്‍ണ്ണമായും വിറ്റു തീര്‍ന്നിരിക്കുകയാണ്. 50000ന് മുകളില്‍ കാണികള്‍ മത്സരം കാണാന്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്.

ടീം
ഗോള്‍ക്കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍ സിങ്, കമല്‍ജിത് സിങ്

പ്രതിരോധനിര: പ്രീതം കൊട്ടാല്‍, രാഹുല്‍ ബേക്കെ, ആദില്‍ ഖാന്‍, അനസ്, നരേന്ദര്‍ ഗെഹ്ലോട്ട്, സര്‍താഖ് ഗോലു, സുഭാശിഷ് ബോസ്, മന്ദര് റാവും ദേശായി.

മധ്യനിര: ഉദാന്ത സിങ്, നിഖില്‍ പൂജാരി, സഹല്‍, ആഷിഖ്, അനിരുദ് ഥാപ, വിനീത് റായി, ലാലിയന്‍സുല ചാങ്ത്, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, റെയ്‌നിര്‍ ഫെര്‍ണാണ്ടസ്.

മുന്‍നിര: സുനില്‍ ഛേത്രി, ബല്‍വന്ത് സിങ്, മന്‍വീര്‍ സിങ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: West Bengal, Kolkata, News, Sports, Football, India, Igor Stimac names 23-member India squad for World Cup qualifiers against Bangladesh