Follow KVARTHA on Google news Follow Us!
ad

അബ്ദുള്ള കുട്ടിയെ ഉയര്‍ത്തിയതിനു പിന്നില്‍ ബി ജെ പി ലക്ഷ്യമിടുന്നത് ന്യൂനപക്ഷ വോട്ടുകള്‍

സി പി എമ്മില്‍ നിന്നും കോണ്‍ഗ്രസിലേക്കും കോണ്‍ഗ്രസില്‍ Kannur, News, Politics, BJP, Religion, Kerala,
കണ്ണൂര്‍: (www.kvartha.com 22.10.2019) സി പി എമ്മില്‍ നിന്നും കോണ്‍ഗ്രസിലേക്കും കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയിലേക്കും മറുകണ്ടം ചാടിയ അബ്ദുള്ളക്കുട്ടിയുടെ രാഷ്ട്രീയ മോഹങ്ങള്‍ ലക്ഷ്യം കാണുന്നു. നേരത്തെ എംപിയായിരുന്നപ്പോള്‍ മുന്‍ എസ് എഫ് ഐ സംസ്ഥാന അധ്യക്ഷനെന്നല്ലാതെ പാര്‍ട്ടിയില്‍ സി പി എം ഏരിയാ കമ്മിറ്റിയംഗമെന്ന സ്ഥാനം മാത്രമേ അബ്ദുള്ളക്കുട്ടിക്കു ലഭിച്ചിരുന്നുള്ളൂ.

അതിലപ്പുറം സി പി എം ജില്ല നേതൃത്വത്തിലേക്കോ ഡി വൈ എഫ് ഐ സംസ്ഥാന നേതൃത്വത്തിലേക്കോ പാര്‍ട്ടി പരിഗണിച്ചതേയില്ല. രണ്ടു തവണ എം പിയായി പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും പിന്നീട് സി പി എമ്മില്‍ യാതൊരു റോളും അബ്ദുള്ളക്കുട്ടിയുണ്ടായിരുന്നില്ല. ഒറ്റപ്പാലം ഉപതെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കു ശിവരാമന്റെ ദുര്‍ഗതി അബ്ദുള്ളക്കുട്ടിക്കുമുണ്ടായി.

Former Congress MLA AP Abdullakutty made Kerala BJP vice-president, Kannur, News, Politics, BJP, Religion, Kerala

പിന്നീട് സി പി എം നേതൃത്വവുമായി തെറ്റി പിരിഞ്ഞ് അബ്ദുള്ള കുട്ടി കെ സുധാകരന്റെ പിന്തുണയോടെ കണ്ണൂര്‍ മണ്ഡലത്തില്‍ നിന്നും എം എല്‍ എയായിരുന്നുവെങ്കിലും പാര്‍ട്ടിയില്‍ നിന്നും കടുത്ത എതിര്‍പ്പു നേരിടേണ്ടി വന്നു. വെറും ഡി സി സി അംഗം മാത്രമായി മാത്രമേ അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസും പരിഗണിച്ചിരുന്നുള്ളൂ...

യൂത്ത് കോണ്‍ഗ്രസിലേക്കോ കെ പി സി സി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കോ ഉയരാന്‍ കഴിയാതെ അബ്ദുള്ളക്കുട്ടിയെ ഒതുക്കി നിര്‍ത്തുകയായിരുന്നു. പിന്നീട് സതീശന്‍ പാച്ചേനിക്കായി കണ്ണൂര്‍ മണ്ഡലം കെ സുധാകരന്റെ നിര്‍ദേശത്താല്‍ ഒഴിഞ്ഞു കൊടുക്കുകയും ചെയ്യേണ്ടി വന്നു. എ ഗ്രൂപ്പില്‍ നിന്നും സുധാകര പക്ഷത്തേക്ക് കളം മാറ്റി ചവുട്ടിയ പാച്ചേനിക്കുള്ള പ്രതിഫലമായിരുന്നു കണ്ണൂര്‍ നിയമസഭാ സീറ്റ്.

ഒരിക്കലും വിജയ സാധ്യതയില്ലാത്ത തലശേരിയില്‍ സ്ഥാനാര്‍ത്ഥിയായി നിന്ന് അബ്ദുള്ളക്കുട്ടി ആദ്യമായി പരാജയം രുചിക്കുകയും ചെയ്തു. എ ഗ്രൂപ്പ് കാലു വാരിയതിനാല്‍ ഉറച്ച സീറ്റായ കണ്ണൂരില്‍ നിന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളിയോട് പാച്ചേനി ദയനീയമായി തോല്‍ക്കുകയും ചെയ്തു. പിന്നീട് വി എം സുധീരന്‍ കെ പി സി സി പ്രസിഡന്റായപ്പോള്‍ അബ്ദുള്ളക്കുട്ടി പാര്‍ട്ടി യില്‍ നിന്നും കുടുതല്‍ ഒറ്റപ്പെട്ടു.

ഈ സാഹചര്യത്തിലാണ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം ലഭിക്കുമെന്ന പ്രതീക്ഷയുണര്‍ന്നത്. മുസ്ലിം ലീഗിന്റെ പിന്തുണ ഉറപ്പിച്ചിരുന്നുവെങ്കിലും എങ്ങുനിന്നോ വന്ന രാജ് മോഹന്‍ ഉണ്ണിത്താന്‍ സീറ്റു കൊണ്ടുപോവുകയും ചെയ്തു. സുധീരന്‍ മാറി മുല്ലപ്പള്ളി കോണ്‍ഗ്രസിന്റെ തലപ്പത്ത് വന്നെങ്കിലും കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും തന്നെ തോല്‍പിച്ചു വിട്ട അബ്ദുള്ളക്കുട്ടിയോട് ക്ഷമിക്കാനുള്ള ഹൃദയവിശാലത മുല്ലപ്പള്ളി ഒരിക്കലും കാണിച്ചിരുന്നില്ല.

ഈ സാഹചര്യത്തിലാണ് മോദി സ്തുതിയെന്ന തുറുപ്പ് ചീട്ടെടുത്ത് വീശി അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസില്‍ നിന്നും സലാം പറഞ്ഞത്. ദേശിയ മുസ്ലീം എന്ന ലേബലില്‍ ബി ജെ പിയില്‍ സ്ഥാനം പിടിച്ച അബ്ദുള്ളക്കുട്ടിക്ക് വേണ്ട പരിഗണന നല്‍കാന്‍ ബി ജെ പി തുടക്കത്തിലെ ശ്രദ്ധിച്ചു.

ഇതിന്റെ പരിണിത ഫലമാണ് സംസ്ഥാന ഉപാധ്യക്ഷനായുള്ള ഇപ്പോഴത്തെ സ്ഥാനക്കയറ്റം. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ മുഖ്യധാരയില്‍ തന്നെ സ്ഥാനമുറപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് അബ്ദുള്ളക്കുട്ടി. ഇതു വഴി ന്യൂനപക്ഷ സമുദായത്തിനിടെയില്‍ വേരുറപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Former Congress MLA AP Abdullakutty made Kerala BJP vice-president, Kannur, News, Politics, BJP, Religion, Kerala.