Follow KVARTHA on Google news Follow Us!
ad

കാട്ടില്‍വിട്ട പുലി വീണ്ടും നാട്ടിലിറങ്ങി; കൂട്ടിലാക്കിയ പുലിയെ ഇനി കാട്ടിലേക്കയക്കില്ല

കാട്ടില്‍വിട്ട പുലി വീണ്ടും നാട്ടിലിറങ്ങി. മുത്തങ്ങ ഫോറസ്റ്റ് റെയിഞ്ചിലെKerala, Wayanad, News, Sulthan bathery, Wildlife, Leopard, Forest Department, Forest department caught leopard entered in colony
സുല്‍ത്താന്‍ ബത്തേരി: (www.kvartha.com 13.10.2019) കാട്ടില്‍വിട്ട പുലി വീണ്ടും നാട്ടിലിറങ്ങി. മുത്തങ്ങ ഫോറസ്റ്റ് റെയിഞ്ചിലെ പൊന്‍കുഴി പണിയ കോളനിയിലാണ് പുലിയിറങ്ങിയത്. ഒരാഴ്ച മുമ്പ് മയക്കുവെടിവച്ച് പിടികൂടിയശേഷം കാട്ടില്‍ വിട്ടയച്ച അതേ പുള്ളിപ്പുലിയാണ് വീണ്ടും നാട്ടിലെത്തിയത്. തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഏഴുമണിയോടെ വനംവകുപ്പ് ഏഴ് വയസ്സുള്ള ആണ്‍പുലിയെ മയക്കുവെടിവച്ച് പിടികൂടി.

വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെ കോളനി പരിസരത്ത് എത്തിയ പുലി യുവാവിനെ മാന്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. കോളനിയിലെ വിനീഷി(29)നെയാണ് ദേഹത്തേക്ക് ചാടിവീണ പുലി മാന്തിപ്പരിക്കേല്‍പ്പിച്ചത്. കോളനിവാസികള്‍ വിനീഷിനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. രാത്രി പുലി കോളനിയില്‍ തന്നെ കിടന്നു. ഞായറാഴ്ച രാവിലെ ഏഴിന് വനം വകുപ്പ് സീനിയര്‍ വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സഖറിയ പുലിയെ മയക്കുവെടിവച്ച് വീഴ്ത്തി. മയങ്ങിവീണ പുലിയെ കൂട്ടിലാക്കി വനംവകുപ്പിന്റെ വെറ്ററിനറി ലാബിലെത്തിച്ചു. കാട്ടില്‍ വിട്ടയച്ചാല്‍ വീണ്ടും നാട്ടില്‍ തിരിച്ചെത്തും എന്ന നിഗമനത്തില്‍ പുലിയെ മൃഗശാലയിലേക്ക് എത്തിക്കാനാണ് വനം വകുപ്പിന്റെ ശ്രമം.


കഴിഞ്ഞ അഞ്ചിനാണ് ഇരുളത്തിനടുത്ത മാതമംഗലം ഗ്രാമത്തില്‍ ഭീതിവിതച്ച പുള്ളിപ്പുലിയെ ചെട്ടിപ്പാമ്പ്ര ബൊമ്മന്‍ കോളനിയില്‍നിന്നും മയക്കുവെടിവച്ച് പിടികൂടിയത്. വനം വകുപ്പിന്റെ വെറ്ററിനറി ലാബില്‍ കൂട്ടില്‍ക്കിടന്ന പുള്ളിപ്പുലിയെ അന്ന് രണ്ടുദിവസത്തെ പരിശോധനകള്‍ക്കും നിരീക്ഷണത്തിനും ശേഷം പൊന്‍കുഴി വനത്തില്‍ തുറന്നുവിടുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Wayanad, News, Sulthan bathery, Wildlife, Leopard, Forest Department, Forest department caught leopard entered in colony