Follow KVARTHA on Google news Follow Us!
ad

തളിപ്പറമ്പിലെ ആദ്യ സബ്കലക്ടര്‍: ഇലക്യ ചുമതലയേറ്റു

തളിപ്പറമ്പ് റവന്യു സബ്ഡിവിഷനിലെ ആദ്യത്തെ സബ്കലക്ടറായി തമിഴ്നാട് സ്വദേശിനി ഇലക്യ (27) ചുമതലയേറ്റു Kerala, News, Kannur, Tamilnadu, IAS Officer, Revenue Diviosion, Elakya took over the charge as the first sub collector of Taliparamba
കണ്ണൂര്‍: (www.kvartha.com 15.10.2019) തളിപ്പറമ്പ് റവന്യു സബ്ഡിവിഷനിലെ ആദ്യത്തെ സബ്കലക്ടറായി തമിഴ്നാട് സ്വദേശിനി ഇലക്യ (27) ചുമതലയേറ്റു. 2017 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥയായ ഇവര്‍ വെല്ലൂര്‍ റാണിപ്പേട്ട് സ്വദേശിനിയാണ്.

2017ല്‍ എസ് സി വിഭാഗത്തില്‍പെട്ട ഐ എ എസ് ടോപ്പറാണ് ഇലക്യ. ഈ വര്‍ഷം ഫെബ്രുവരിയില്‍ പ്രവര്‍ത്തനമാരംഭിച്ച തളിപ്പറമ്പ് റവന്യു ഡിവിഷനില്‍ എട്ട് മാസത്തിനുള്ളില്‍ ചാര്‍ജെടുക്കുന്ന എട്ടാമത്തെ റവന്യു ഡിവിഷണല്‍ ഓഫീസറാണ് ഇലക്യ.

രാവിലെ ചാര്‍ജെടുക്കാനെത്തിയ സബ്കലക്ടറെ ജൂനിയര്‍ സൂപ്രണ്ട് സജീവന്‍ എല്‍ എ, തഹസില്‍ദാര്‍ സി ആര്‍ ഉഷ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kannur, Tamilnadu, IAS Officer, Revenue Diviosion, Elakya took over the charge as the first sub collector of Taliparamba