Follow KVARTHA on Google news Follow Us!
ad

മരിച്ചുവെന്നുറപ്പിച്ച് കരിങ്കൊടി കെട്ടി; ശവദാഹത്തിനുള്ള ഏര്‍പ്പാടും ചെയ്തു; പിറ്റെ ദിവസം 'പരേതന്‍' ഉണര്‍ന്നു; പത്രത്തില്‍ മരണവാര്‍ത്ത കണ്ട് എത്തിയവര്‍ ഞെട്ടി

അത്യാസന്ന നിലയില്‍ നിന്നും മരണത്തിലേക്കെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ നിരവധിയാളുകള്‍ വിധിയെ മറികടന്ന് ജീവിതത്തിലേക്ക് തിരിച്ച് വന്ന കഥകള്‍ നമ്മള്‍ News, Kerala, Thiruvananthapuram, Death, News Paper, Doctor, hospital, Died Person After Wake Up in Long Sleep
കഴക്കൂട്ടം: (www.kvartha.com 16.10.2019) അത്യാസന്ന നിലയില്‍ നിന്നും മരണത്തിലേക്കെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ നിരവധിയാളുകള്‍ വിധിയെ മറികടന്ന് ജീവിതത്തിലേക്ക് തിരിച്ച് വന്ന കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. മരിച്ചുകഴിഞ്ഞെന്ന് സ്ഥിരീകരിച്ച് അല്‍പസമയത്തിന് ശേഷം ജീവിതത്തിലേക്ക് വന്നവരും ഉണ്ട്. എന്നാല്‍ മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും, പത്രത്തിലുള്‍പ്പെടെ മരണവാര്‍ത്ത നല്‍കുകയും ചെയ്ത ശേഷം 'പരേതന്‍' ഉണര്‍ന്നാല്‍ എങ്ങനെയുണ്ടാകും?

News, Kerala, Thiruvananthapuram, Death, News Paper, Doctor, hospital, Died Person After Wake Up in Long Sleep

ഇങ്ങനെയൊരു സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് തിരുവനന്തപുരം കഴക്കൂട്ടം. മരണപ്പെട്ടു എന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചയാളുടെ മരണാനന്തരക്രിയകള്‍ വരെ ഏര്‍പ്പാടാക്കിയപ്പോഴാണ് മരിച്ചയാള്‍ ഉണര്‍ന്നത്.

കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിന് എതിര്‍വശത്തുള്ള സജി ഭവനില്‍ തുളസീധരന്‍ ചെട്ടിയാരാണ് ചൊവ്വാഴ്ച്ച സ്വകാര്യ ആശുപത്രിയില്‍ 'മരിച്ചിട്ട്' ബുധനാഴ്ച്ച രാവിലെ ഉണര്‍ന്നത്. മരണം സ്ഥിരീകരിച്ച് ഡോക്ടര്‍ പറഞ്ഞതനുസരിച്ച് മരണ വാര്‍ത്ത എല്ലാ പത്രങ്ങളിലും കൊടുത്തിരുന്നു. കരിങ്കൊടി കെട്ടുകയും ശവദാഹത്തിനുള്ള ഏര്‍പ്പാടുകളും ചെയ്തിരുന്നു. അതിനു ശേഷമാണ് തുളസീധരന്‍ ചെട്ടിയാര്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Thiruvananthapuram, Death, News Paper, Doctor, hospital, Died Person After Wake Up in Long Sleep