Follow KVARTHA on Google news Follow Us!
ad

ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട 14കാരിക്ക് നിരന്തരം നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്തു; ഒടുവില്‍ 341മൈല്‍ കാല്‍നടയായി നടന്ന് നേരില്‍ കാണാന്‍ എത്തിയപ്പോള്‍ 32കാരന്‍ പോലീസ് പിടിയിലുമായി

ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട പതിനാലുകാരിക്ക് നിരന്തരം നഗ്നNews, Crime, Criminal Case, Police, Arrested, Case, World,
വിസ്‌കോന്‍സെന്‍: (www.kvartha.com 14.10.2019) ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട പതിനാലുകാരിക്ക് നിരന്തരം നഗ്ന ചിത്രങ്ങള്‍ അയച്ചുകൊടുത്തു. ഒടുവില്‍ നേരില്‍ കാണാനുള്ള പൂതിയില്‍ എത്തിയപ്പോള്‍ മുപ്പത്തിരണ്ടുകാരനെ പോലീസ് അറസ്റ്റു ചെയ്തു. വിസ്‌കോന്‍സെന്നില്‍ കഴിഞ്ഞദിവസമാണ് നടുക്കുന്ന സംഭവം നടന്നത്. ഇന്‍ഡ്യാനയില്‍ നിന്നു കാല്‍നടയായി യാത്ര ചെയ്താണ് ഇയാള്‍ പെണ്‍കുട്ടിയെ കാണാനായി മാത്രം വിസ്‌കോന്‍സെന്‍ സംസ്ഥാനത്തെത്തിയത്.

കൈലി എന്ന പതിനാലുവയസ്സുകാരിയുമായി ടോമി ജന്‍കിന്‍സ് നിരന്തരം ഓണ്‍ലൈനില്‍ ബന്ധപ്പെട്ടിരുന്നു. നിരവധി നഗ്‌നചിത്രങ്ങളും ഇയാള്‍ പെണ്‍കുട്ടിക്ക് കൈമാറിയിരുന്നു. ഒടുവില്‍ പെണ്‍കുട്ടിയെ കാണാനായി ഇന്‍ഡ്യാനയില്‍ നിന്നും വിസ്‌കോന്‍സെനിലെ വിന്നി ബാഗൊ കൗണ്ടിയിലെത്തിയപ്പോഴാണ് ടോമി പോലീസിന്റെ കെണിയില്‍പെടുന്നത്. കൗമാരക്കാരിയെ ലൈംഗീക കൃത്യങ്ങള്‍ക്ക് ഉപയോഗിച്ചതിന് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.

Creep walked 351 miles for immoral relation with 14-year-old, who was undercover cop,News, Crime, Criminal Case, Police, Arrested, Case, World

പെണ്‍കുട്ടിയായി വേഷം കെട്ടിയ അണ്ടര്‍ കവര്‍ ഓഫീസറാണ് ടോമിയെ ഓണ്‍ലൈനിലൂടെ ബന്ധപ്പെട്ടിരുന്നത്. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു. രാജ്യത്ത് കുട്ടികളെ ലൈംഗീകമായി ഉപയോഗിക്കുന്നത് വര്‍ധിച്ചുവരികയാണ്. ഇന്റര്‍നെറ്റ് സൗകര്യം വര്‍ധിച്ചതോടെ കുട്ടികളുമായി എളുപ്പത്തില്‍ ബന്ധപ്പെടാനുള്ള അവസരം ലഭിക്കുന്നു. ഇതു ചൂഷണം ചെയ്യുന്നത് ക്രിമിനലുകളാണ്. ഇത്തരം കുറ്റവാളികളെ കണ്ടെത്തി പിടികൂടുക എന്നതാണ് അണ്ടര്‍ കവര്‍ ഓഫീസര്‍മാരുടെ ദൗത്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Creep walked 351 miles for immoral relation with 14-year-old, who was undercover cop,News, Crime, Criminal Case, Police, Arrested, Case, World.