Follow KVARTHA on Google news Follow Us!
ad

എന്‍ ഐ ടി അധ്യാപികയാണെന്ന് പറഞ്ഞ് ദിവസവും വീട്ടില്‍നിന്ന് ഇറങ്ങുന്നു; പ്രീഡിഗ്രി പോലും പാസാകാതെ പാലായില്‍ ബികോമിന് ചേര്‍ന്നു; നാട്ടുകാരോട് എം കോംകാരിയാണെന്ന് കള്ളം പറഞ്ഞു; കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിയെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ കുറിച്ച് Kozhikode, News, Trending, Murder, Police, Probe, Kerala,
കോഴിക്കോട്: (www.kvartha.com 17.10.2019) കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. എന്‍ ഐ ടി അധ്യാപികയാണെന്ന് പറഞ്ഞാണ് ജോളി ദിവസവും വീട്ടില്‍നിന്ന് ഇറങ്ങിയിരുന്നത്. എന്നാല്‍ ജോളി പ്രീഡിഗ്രി പോലും പാസായിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.

റോയി തോമസുമായുള്ള വിവാഹത്തിന് ശേഷം കൂടത്തായിയിലെത്തിയ ജോളി താന്‍ എം കോം ബിരുദധാരിയാണെന്നാണ് നാട്ടുകാരോടും വീട്ടുകാരോടും പറഞ്ഞത്. പാലായിലെ ഒരു പ്രമുഖ എയ്ഡഡ് കോളജിലാണു പഠിച്ചത് എന്നും ജോളി പറഞ്ഞിരുന്നു. ഇതു സ്ഥിരീകരിക്കുന്നതിനായി കട്ടപ്പനയിലെത്തിയ പോലീസ് സംഘത്തിന് ലഭിച്ചത്, ജോളി പ്രീഡിഗ്രി അവസാന പരീക്ഷ എഴുതിയിട്ടില്ലെന്ന വിവരമാണ്.

Controversy to Jolly's education, Kozhikode, News, Trending, Murder, Police, Probe, Kerala

എന്നാല്‍ ജോളി പാലായിലെ ഒരു പാരലല്‍ കോളജില്‍ ബി കോമിന് ചേര്‍ന്നതായി കണ്ടെത്തി. പ്രീഡിഗ്രി പരീക്ഷ ജയിക്കാത്ത ജോളിക്ക് എങ്ങനെയാണ് ബി കോമിന് അഡ്മിഷന്‍ ലഭിച്ചതെന്ന കാര്യത്തെ കുറിച്ച് പോലീസിന് സ്ഥിരീകരണമുണ്ടായിട്ടില്ല. പാലായിലെ കോളജില്‍ ബി കോം പഠനത്തിന് ജോളി പോയെങ്കിലും കോഴ്‌സ് കംപ്ലീറ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

എന്‍ ഐ ടി അധ്യാപികയായി വേഷമിടുന്നതിനു മുന്‍പ് ഒരു വര്‍ഷം ബി എഡിന് ചേര്‍ന്നെന്ന പേരിലും ജോളി വീട്ടില്‍ നിന്നു വിട്ടുനിന്നിരുന്നു. വിവാഹം കഴിഞ്ഞു കൂടത്തായിയില്‍ എത്തിയ ശേഷമായിരുന്നു ഇത്. ഈ കാലത്ത് ജോളി എവിടേക്കാണ് പോയിരുന്നതെന്ന കാര്യവും ഇതുവരെ കണ്ടെത്താനായിട്ടില്ല.

എന്നാല്‍ ഉന്നതബന്ധങ്ങളിലേക്കുള്ള പാലമായിരുന്നു ഈ യാത്രയെന്നാണ് അന്വേഷണസംഘത്തിനു കിട്ടിയ വിവരം. വ്യാജ ഒസ്യത്തില്‍ ഒപ്പിട്ടവര്‍ മുതല്‍ ഈ ഒസ്യത്തുപ്രകാരം സ്ഥലത്തിന്റെ രജിസ്ട്രേഷന് ആവശ്യമായ സഹായം നല്‍കിയവര്‍വരെ ഈ യാത്രയിലെ പരിചയക്കാരാണെന്നും പോലീസിന് ലഭിച്ച വിവരത്തിലുണ്ട്. കൂടത്തായി കൊലക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിലെ ഒരു വിഭാഗം നാലു ദിവസത്തോളമായി കട്ടപ്പന, നെടുങ്കണ്ടം, പാലാ മേഖലകളില്‍ നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.

എന്‍ഐടിയില്‍ ജോലിക്കെന്ന പേരില്‍ വീട്ടില്‍ നിന്നിറങ്ങിയിരുന്ന ജോളി ആറു മാസം ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ കോഴ്‌സുകളും ബ്യൂട്ടീഷ്യന്‍ കോഴ്‌സിനും ചേര്‍ന്നിരുന്നതായി പോലീസിനു സംശയമുണ്ട്. അറസ്റ്റു ചെയ്യുന്നതിനു മുന്‍പേ പൊന്നാമറ്റം വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇത്തരം ചില സര്‍ട്ടിഫിക്കറ്റുകള്‍ പോലീസ് കണ്ടെടുത്തിരുന്നുവെങ്കിലും ഇതിന്റെ ആധികാരികത ഉറപ്പാക്കിയിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Controversy to Jolly's education, Kozhikode, News, Trending, Murder, Police, Probe, Kerala.