» » » » » » » » » കാമുകിയുടെ വീട്ടിലെത്തിയ പ്ലസ്ടുവിദ്യാര്‍ത്ഥിയെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു; ഏഴ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

ഗുവാഹത്തി: (www.kvartha.com 19.10.2019) കാമുകിയുടെ വീട്ടിലെത്തിയ പ്ലസ്ടുവിദ്യാര്‍ത്ഥിയെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു. ത്രിപുരയിലെ ഗോമതി ജില്ലയിലാണ് സംഭവം. റിപന്‍ സര്‍ക്കാര്‍ എന്ന 17കാരനാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞദിവസമാണ് സംഭവം. പെണ്‍കുട്ടിയെ കാണാനെത്തിയ റിപനെ ഒരു സംഘം വീട്ടിനകത്ത് നിന്ന് പിടികൂടുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാരില്‍ ഒരാള്‍ റിപന്റെ അമ്മാവനായ പ്രഫുല്‍ സര്‍ക്കാറിനെ വിവരമറിയിച്ചു. ഇദ്ദേഹം ഉടനടി സ്ഥലത്തെത്തിയെങ്കിലും ആള്‍ക്കൂട്ടം തടഞ്ഞു. അമ്മാവനെ പിടിച്ചുവെച്ച ശേഷമാണ് 17കാരനായ റിപനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് അവശനാക്കിയത്.


വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് ആള്‍ക്കൂട്ടം റിപനെ വിട്ടത്. ഗുരുതരമായി പരിക്കേറ്റ റിപനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് ഏഴ് പേര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവില്‍ പോയ ബാക്കിയുള്ളവര്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

റിപന്‍ കുറേക്കാലമായി പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇതിന് മുന്‍പും റിപന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഇതുകണ്ട ബന്ധുക്കള്‍ നേരത്തെയും അവനെ മര്‍ദ്ദിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Tripura, News, Murder, Student, Girl Friend, Boy, Class 12 Student Allegedly Beaten To Death By Girl's Relatives In Tripura

About Kvartha Epsilon

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal