Follow KVARTHA on Google news Follow Us!
ad

മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കിനിടെ തലക്കടിയേറ്റ് പിഞ്ചുകുഞ്ഞ് മരിച്ചു; യുവാവ് ഒളിവില്‍

മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കിനിടെ തലക്കടിയേറ്റ് പിഞ്ചുകുഞ്ഞ് മരിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ കോണ്ട്ലിയില്‍ ഞായറാഴ്ചയാണ് സംഭവം. ദീപ്തി(29), സത്യജിത്(32) ദമ്പതികളുടെ News, New Delhi, National, Baby, Parents, Death, Police, Case, hospital
ന്യൂഡല്‍ഹി: (www.kvartha.com 10.10.2019) മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കിനിടെ തലക്കടിയേറ്റ് പിഞ്ചുകുഞ്ഞ് മരിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ കോണ്ട്ലിയില്‍ ഞായറാഴ്ചയാണ് സംഭവം. ദീപ്തി(29), സത്യജിത്(32) ദമ്പതികളുടെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞാണു മരിച്ചത്. ദമ്പതികള്‍ക്കിടെയുണ്ടായ വഴക്കിനിടെ സത്യജിത് വടികൊണ്ട് ഭാര്യയെ അടിക്കുകയും തുടര്‍ന്ന് ആണിയുള്ള വടി കുഞ്ഞിന്റെ തലയില്‍ തട്ടുകയുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

ഉടനെ കുഞ്ഞിന് പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ചൊവ്വാഴ്ച രാവിലെയോടെ ഛര്‍ദ്ദി തുടങ്ങി. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. തലച്ചോറില്‍ രക്തം കട്ടപിടിച്ചാണു മരണമെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് സത്യജിത്ത് ഒളിവിലാണ്. ഘാസിപുര്‍ പോലീസ് കേസെടുത്തു.

News, New Delhi, National, Baby, Parents, Death, Police, Case, hospital, Baby Accidentally Hit On Head During Fight Between Parents

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, New Delhi, National, Baby, Parents, Death, Police, Case, hospital, Baby Accidentally Hit On Head During Fight Between Parents