Follow KVARTHA on Google news Follow Us!
ad

ഇന്ത്യക്കെതിരെയുള്ള നീക്കങ്ങള്‍ക്ക് പിന്തുണയേകാന്‍ ഇസ്ലാമിക രാഷ്ട്രങ്ങളെ പ്രേരിപ്പിക്കാനുള്ള പാക് നീക്കങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ പ്രത്യേക ദൗത്യവുമായി അജിത് ഡോവല്‍ സൗദിയിലേക്ക്

ജമ്മുകശ്മീരിന് ഭരണഘടന അനുവദിച്ച പ്രത്യേക പദവി പിന്‍വലിച്ചNew Delhi, Politics, News, Meeting, Pakistan, Kashmir, National,
ന്യൂഡെല്‍ഹി : (www.kvartha.com 02.10.2019) ജമ്മുകശ്മീരിന് ഭരണഘടന അനുവദിച്ച പ്രത്യേക പദവി പിന്‍വലിച്ച ഇന്ത്യയുടെ നടപടിക്കെതിരെ ഇസ്ലാമിക രാഷ്ട്രങ്ങളുടെ പിന്തുണ തേടിയുള്ള പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നീക്കങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ ഇന്ത്യയുടെ ശ്രമം.

നയതന്ത്രതലത്തിലുള്ള നീക്കങ്ങളാണ് ഇന്ത്യ ആരംഭിച്ചിരിക്കുന്നത്. ആദ്യ പടിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ സൗദിയിലേക്ക് തിരിച്ചു. ചൊവ്വാഴ്ച സൗദി രാജകുമാരനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായി റിയാദില്‍ ഡോവല്‍ കൂടിക്കാഴ്ച നടത്തും.

Ajit Doval leaves for Saudi Arabia to counter Imran’s claims, New Delhi, Politics, News, Meeting, Pakistan, Kashmir, National

കശ്മീര്‍ വിഷയത്തിന് പുറമേ മറ്റ് പ്രധാന വിഷയങ്ങളിന്‍മേലുള്ള ചര്‍ച്ചകളും ഡോവലിന്റെ സന്ദര്‍ശന ലക്ഷ്യത്തില്‍ ഉള്‍പ്പെടുന്നു. സല്‍മാന്‍ രാജകുമാരന്റെ സ്വപ്നപദ്ധതിയായ സൗദി വിഷന്‍ പൂര്‍ത്തീകരിക്കുന്നതിനായി ഏഴ് ലക്ഷം കോടിയുടെ നിക്ഷേപം ഇന്ത്യയില്‍ നടത്തുമെന്ന് സൗദി പ്രഖ്യാപിച്ചിരുന്നു.

കശ്മീരിലെ നിര്‍ണായക നീക്കത്തിന് അടിത്തറ ഒരുക്കുകയും സുരക്ഷാ വിലയിരുത്തലുകള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്ത ഡോവലിനെ സൗദിയിലേക്ക് അയക്കുന്നതിലൂടെ കൃത്യമായ സന്ദേശമാണ് പാകിസ്ഥാന് ഇന്ത്യ നല്‍കുന്നത്. കശ്മീരില്‍ ഇന്ത്യ നടപ്പിലാക്കിയ നടപടികള്‍ രാജ്യത്തിന്റെ ആഭ്യന്തരകാര്യം മാത്രമാണെന്ന് സൗദിയെ ധരിപ്പിക്കും. പാകിസ്ഥാന്‍ പ്രചരിപ്പിക്കുന്ന തെറ്റായ സന്ദേശങ്ങളെ തുറന്നുകാട്ടുകയും ചെയ്യും.

ആഗസ്റ്റ് അഞ്ചിന് കശ്മീരില്‍ സുപ്രധാന തീരുമാനമെടുത്ത ഇന്ത്യയുടെ നിലപാടിനെതിരെ നിരന്തരം കുപ്രചരണങ്ങളുമായി പാകിസ്ഥാന്‍ രംഗത്തെത്തിയിരുന്നു. യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ച് ലോകരാജ്യങ്ങളെ ഇടപെടുത്തി ഇന്ത്യയെ സമ്മര്‍ദത്തിലാക്കാനുള്ള പാക് ശ്രമങ്ങള്‍ ഒന്നൊന്നായി പരാജയപ്പെട്ടപ്പോഴാണ് ഇസ്ലാമിക രാഷ്ട്രങ്ങളുടെ പിന്തുണ തേടാന്‍ പാക് ഭരണകൂടം ശ്രമിക്കുന്നത്.

ഇതിനായി ഗള്‍ഫ് രാജ്യങ്ങള്‍ക്കു പുറമേ മലേഷ്യ, തുര്‍ക്കി തുടങ്ങിയ രാഷ്ട്രങ്ങളുടെ പിന്തുണ തേടാനാണ് ഇമ്രാന്‍ ഖാന്റെ ശ്രമം. എന്നാല്‍ സൗദിയും, യു എ ഇയും കശ്മീര്‍ പ്രശ്‌നത്തില്‍ ഏറെ കരുതലോടെയാണ് ഇതുവരെ പ്രതികരിച്ചിട്ടുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ajit Doval leaves for Saudi Arabia to counter Imran’s claims, New Delhi, Politics, News, Meeting, Pakistan, Kashmir, National.