Follow KVARTHA on Google news Follow Us!
ad

ഗര്‍ഭിണിയാണ്, ആരോഗ്യദായകമായ ഭക്ഷണം കഴിക്കണം, പറഞ്ഞിട്ടെന്ത് കാര്യം; 'പൈക' വന്നാല്‍ ചെളിക്കട്ടയും കഴിക്കും

നമ്മുടെ നാട്ടിലൊക്കെ ഗര്‍ഭിണിയാണെന്ന് അറിഞ്ഞാല്‍ പിന്നെ ആരോഗ്യമുള്ളൊരു കുഞ്ഞിന് വേണ്ടി ആരോഗ്യപ്രദാനമായ ഭക്ഷണമായിരിക്കും കഴിക്കുക. എന്നാല്‍ News, World, Pregnant Woman, hospital, Doctor, Health, Stomach Pain, Vomiting, Eating Disorder, Infant, Soil, Stone, A Carried Women Eating Unhealthy Food
കംപാല(ഉഗാണ്ട): (www.kvartha.com 23.10.2019) നമ്മുടെ നാട്ടിലൊക്കെ ഗര്‍ഭിണിയാണെന്ന് അറിഞ്ഞാല്‍ പിന്നെ ആരോഗ്യമുള്ളൊരു കുഞ്ഞിന് വേണ്ടി ആരോഗ്യപ്രദാനമായ ഭക്ഷണമായിരിക്കും കഴിക്കുക. എന്നാല്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തുടങ്ങിയതാണ്  ബ്രെന്‍ഡ നാഗിറ്റയുടെ 'മണ്ണ് തീറ്റ'. ദിവസം കഴിയും തോറും കല്ലും മണ്ണും കഴിക്കാനുള്ള ആഗ്രഹവും കൂടിക്കൂടി വന്നു. മണ്ണില്‍ തുടങ്ങിയ ആഗ്രഹം ഇപ്പോള്‍ ബ്രെന്‍ഡയെ കൊണ്ടെത്തിച്ചിരിക്കുന്നത് കല്ല് തീറ്റയിലാണ്.

News, World, Pregnant Woman, hospital, Doctor, Health, Stomach Pain, Vomiting, Eating Disorder, Infant, Soil, Stone, A Carried Women Eating Unhealthy Food

'ഞാന്‍ ചെളിക്കട്ടപോലുള്ള ഒരു കല്ലാണ് വായിലിട്ട് ചവയ്ക്കുന്നത്. ചില സ്ത്രീകള്‍ ഗര്‍ഭകാലത്ത് മണ്ണ് വാരിത്തിന്നുമെന്ന് കേട്ടിട്ടുണ്ട്. ചിലര്‍ക്ക് വീടിന്റെ ചുമരുകളില്‍ തേച്ച മണ്ണിനോടാവും പ്രിയം. ചിലര്‍ക്കാവട്ടെ നല്ല പുളിയോ ചവര്‍പ്പോ ഉള്ള പഴങ്ങളോടും. എന്ത് തരം തോന്നലാണ് ഇതെന്ന് മറ്റുള്ളവരെ പറഞ്ഞുബോധ്യപ്പെടുത്താന്‍ കഴിയില്ല. ഒരു പക്ഷെ എന്നെ പോലെ ഗര്‍ഭിണിയായ മറ്റൊരാള്‍ക്ക് എന്റെ അവസ്ഥ മനസ്സിലായേക്കാം'-ബ്രെന്‍ഡ പറയുന്നു.

ഒരു തരം ചെളിക്കല്ലാണ് ബ്രെന്‍ഡയുടെ ഇഷ്ടഭക്ഷണം. ഗര്‍ഭകാലത്ത് ഉണ്ടാവുന്ന ഓക്കാനം ഒഴിവാക്കാനാണ് താന്‍ ഇങ്ങനെ കല്ല് കഴിക്കുന്നത് എന്നാണ് ബ്രെന്‍ഡയുടെ വാദം.

നിരന്തരമായ ഈ കല്ല് തീറ്റ ബ്രെന്‍ഡയ്ക്ക് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. വയര്‍ സ്തംഭനവും മലബന്ധവുമെല്ലാം സ്ഥിരം പ്രശ്നങ്ങളാണ്. പലപ്പോഴും ഇക്കാരണവും പറഞ്ഞ് ആശുപത്രിയിലേക്ക് പോകേണ്ടിവന്നിട്ടുമുണ്ട്. എന്തായാലും ബ്രെഡന്‍ഡയുടെ ഈ ശീലം കുഞ്ഞിന്റെ ആരോഗ്യത്തേയും ബാധിക്കും എന്നതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമുള്ള ചികിത്സയിലാണ് ഇപ്പോള്‍.

പൊതുവേ ഗര്‍ഭിണികള്‍ക്കുണ്ടാവുന്ന ഈ തോന്നലിന് പൈക എന്നാണ് പേര് പറയുന്നത്. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കള്‍ കഴിക്കാനുള്ള ആസക്തിയാണ് പൈക. ഇതൊരു ഈറ്റിങ് ഡിസോര്‍ഡര്‍ ആണ്. ഇരുമ്പ്, സിങ്ക്, കാത്സ്യം, എന്നിവയുടെ അപര്യാപ്തതയാണ് ഇത്തരത്തില്‍ കഴിക്കാനുള്ള തോന്നലുണ്ടാക്കുന്നതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

ഇത്തരം ശീലം തുടര്‍ന്നാല്‍ ഗര്‍ഭിണിക്കും ഗര്‍ഭസ്ഥ ശിശുവിനും പോഷകാഹാരക്കുറവ്, വയറുവേദന, ഛര്‍ദി, വയര്‍സ്തംഭനം, മലബന്ധം തുടങ്ങി ഭക്ഷ്യവിഷബാധ വരെ ഉണ്ടായേക്കാമെന്നും വിദഗ്ധര്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, World, Pregnant Woman, hospital, Doctor, Health, Stomach Pain, Vomiting, Eating Disorder, Infant, Soil, Stone, A Carried Women Eating Unhealthy Food