Follow KVARTHA on Google news Follow Us!
ad

''രാജ്യത്തു തൊട്ടുകൂടായ്മ ഇപ്പോഴുമുണ്ട്; ഓടകളും മറ്റും വൃത്തിയാക്കുന്നവര്‍ക്കു ആരെങ്കിലും കൈകൊടുക്കാറുണ്ടോ?; മരിക്കാന്‍ ആളുകളെ ഗ്യാസ്‌ചേംബറിലേക്ക് അയക്കുന്ന രീതിയാണിത്''; ഓട ദുരന്തങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി

അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതിനിടെ രാജ്യത്ത് ഒട്ടേറെപ്പേര്‍ ശ്വാസം കിട്ടാതെ മരിക്കുന്ന സാഹചര്യത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. News, National, India, New Delhi, Supreme Court of India, Dies, Drainage, Scheduled Caste, Manhole, Labour, “Untouchability Still Exists in the Country"- SupreCourt

ന്യൂഡല്‍ഹി: (www.kvartha.com 19.09.2019) അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതിനിടെ രാജ്യത്ത് ഒട്ടേറെപ്പേര്‍ ശ്വാസം കിട്ടാതെ മരിക്കുന്ന സാഹചര്യത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. മരിക്കാന്‍ ആളുകളെ ഗ്യാസ്‌ചേംബറിലേക്ക് അയക്കുന്ന രീതി ലോകത്തൊരിടത്തുമില്ലെന്നാണ് കോടതിയുടെ പരാമര്‍ശം.

News, National, India, New Delhi, Supreme Court of India, Dies, Drainage, Scheduled Caste, Manhole, Labour, “Untouchability Still Exists in the Country"- SupreCourt


കെട്ടിക്കിടക്കുന്ന ആള്‍ത്തുളകള്‍ അഥവാ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ മാസം നാലും അഞ്ചും പേരാണ് മരിക്കുന്നത്. രാജ്യത്തു തൊട്ടുകൂടായ്മ ഇപ്പോഴുമുണ്ട്. ഓടകളും മറ്റും വൃത്തിയാക്കുന്നവര്‍ക്കു ആരെങ്കിലും കൈകൊടുക്കാറുണ്ടോ? -ജസ്റ്റിസ് മിശ്ര അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

ഇങ്ങനെയാണ് ഇവിടത്തെ കാര്യങ്ങള്‍. ഇതിനു മാറ്റമുണ്ടാകണം. സ്വാതന്ത്ര്യംകിട്ടി 70 വര്‍ഷം കഴിഞ്ഞിട്ടും ഇത്തരം കാര്യങ്ങള്‍ ഇപ്പോഴും നടക്കുന്നു. ഓടകളിലെ ആള്‍ത്തുള വൃത്തിയാക്കുന്ന ജോലിയിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് എന്തുകൊണ്ടാണ് സുരക്ഷിതമായ മുഖാവരണവും ഓക്സിജന്‍ സിലന്‍ഡറും നല്‍കാത്തതെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനോട് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു.

പട്ടികജാതി-വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ കഴിഞ്ഞവര്‍ഷത്തെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു ഇക്കാര്യത്തില്‍ ബെഞ്ചിന്റെ ഇടപെടല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, India, New Delhi, Supreme Court of India, Dies, Drainage, Scheduled Caste, Manhole, Labour, “Untouchability Still Exists in the Country"- SupreCourt