Follow KVARTHA on Google news Follow Us!
ad

ആന്ധ്ര മുന്‍ നിയമസഭ സ്പീക്കറും തെലുങ്കുദേശം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ഡോ കോഡെല ശിവപ്രസാദ് റാവു ആത്മഹത്യ ചെയ്തു

ആന്ധ്രപ്രദേശിലെ മുന്‍ നിയമസഭ സ്പീക്കറും തെലുങ്കുദേശം പാര്‍ട്ടിയുടെ Hyderabad, News, Politics, Suicide, Obituary, Dead, hospital, Treatment, Injured, Police, National
ഹൈദരാബാദ്: (www.kvartha.com 16.09.2019) ആന്ധ്രപ്രദേശിലെ മുന്‍ നിയമസഭ സ്പീക്കറും തെലുങ്കുദേശം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ഡോ കോഡെല ശിവപ്രസാദ് റാവു(72)ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച രാവിലെ സ്വവസതിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

2014-ലാണ് കോഡെല ശിവപ്രസാദ് റാവു ആന്ധ്രപ്രദേശിന്റെ സ്പീക്കറായി നിയമിതനായത്. തെലങ്കാന സംസ്ഥാന രൂപവത്കരണത്തിന് ശേഷം ആന്ധ്രയുടെ ആദ്യത്തെ സ്പീക്കറായിരുന്നു അദ്ദേഹം. നര്‍സാരോപേട്ട് നിയോജക മണ്ഡലത്തില്‍നിന്ന് അഞ്ചുതവണ എം എല്‍ എയായി തെരഞ്ഞെടുക്കപ്പെട്ടു.

Under Scanner for 'Misuse' of Assembly Furniture, Former Andhra Speaker Dies After Suicide Attempt, Hyderabad, News, Politics, Suicide, Obituary, Dead, hospital, Treatment, Injured, Police, National

ഒരു തവണ സത്തേനപള്ളിയില്‍നിന്നും നിയമസഭയിലെത്തി. 1987 മുതല്‍ 88 വരെ സംസ്ഥാന ആഭ്യന്തരമന്ത്രിയായിരുന്നു. 1996 മുതല്‍ 1999 വരെ ജലസേചന, പഞ്ചായത്ത് രാജ് വകുപ്പുകളും മന്ത്രിസഭയില്‍ കൈകാര്യം ചെയ്തു.

ആന്ധ്രയിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച കോഡെല ശിവപ്രസാദ് റാവു ഗുണ്ടൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നും എംബിബിഎസും ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് എം എസും പാസായശേഷം രാമറാവുവിന്റെ രാഷ്ട്രീയത്തില്‍ ആകൃഷ്ണനായാണ് ടിഡിപിയില്‍ ചേര്‍ന്നത്. 1983-ലാണ് അദ്ദേഹം തെലുങ്കുദേശം പാര്‍ട്ടിയിലൂടെ സജീവരാഷ്ട്രീയത്തിലെത്തുന്നത്.

അടുത്തിടെ ആന്ധ്രയിലെ നിയമസഭ മന്ദിരത്തില്‍നിന്ന് കാണാതായ ഫര്‍ണീച്ചറുകളും എസികളും ശിവപ്രസാദ് റാവുവിന്റെ വസതിയില്‍നിന്ന് കണ്ടെത്തിയത് ഏറെ വിവാദമായിരുന്നു. ഒരുകോടിയോളം വിലമതിക്കുന്ന ഫര്‍ണീച്ചറുകളായിരുന്നു കടത്തിയത്. 

നിയമസഭ മന്ദിരം ഹൈദരാബാദില്‍ നിന്നും അമരാവതിയിലേക്ക് മാറ്റുന്നതിന്റെ മറവില്‍ ശിവപ്രസാദ് റാവു ഫര്‍ണീച്ചറുകള്‍ കടത്തിയെന്നായിരുന്നു ആരോപണം. എന്നാല്‍ നിയമസഭ മന്ദിരം മാറ്റുന്നതിന്റെ ഭാഗമായി ഫര്‍ണീച്ചറുകള്‍ തന്റെ വസതിയില്‍ താത്കാലികമായി സൂക്ഷിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.

നൈപുണ്യ വികസന കേന്ദ്രത്തില്‍ നിന്ന് ലാപ്ടോപ്പുകള്‍ മോഷ്ടിച്ച കേസില്‍ റാവുവിന്റെ മകന്‍ ശിവറാമും ആരോപണം നേരിട്ടിരുന്നു. ഇവ പിന്നീട് തിരിച്ചുനല്‍കി. വൈ എസ് ആര്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം റാവുവിനും മകനുമെതിരെ കേസെടുത്തിരുന്നു. ഗുണ്ടൂരിലെ തങ്ങളുടെ ഇരുചക്ര വാഹന ഷോറൂമില്‍ 400 വാഹനങ്ങളുടെ വില്‍പ്പന നികുതി തട്ടിച്ചതിലും ശിവറാമിനെതിരെ കേസെടുത്തിട്ടുണ്ട്.

എന്‍ രാമറാവു, ചന്ദ്രബാബു നായിഡു സര്‍ക്കാരുകളില്‍ മന്ത്രിയാട്ടുള്ള കോദെല റാവു, ആഭ്യന്തരം, ആരോഗ്യം, ജലസേചനം, പഞ്ചായത്തീരാജ്, പൊതുവിതരണം, തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. വിഭജനത്തിനു ശേഷമുള്ള ആന്ധ്രാപ്രദേശിന്റെ ആദ്യ സ്പീക്കറായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സത്തേനപള്ളിയില്‍നിന്നും തോറ്റതിനു പിന്നാലെ കേസുകള്‍ വേട്ടയാടുക കൂടി ചെയ്തതോടെയാണ് കോഡെല റാവു ജീവനൊടുക്കിയതെന്നാണ് സൂചന. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ കഴുത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നുവെന്നും കൂടുതല്‍ വിശദാംശം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമേ വ്യക്തമാകൂവെന്നും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമാവില്ല, മാനസിക പ്രശ്‌നങ്ങള്‍ക്ക് മന:ശാസ്ത്ര വിദഗ്ദരുടേയോ ആരോഗ്യ വിദഗ്ധരുടെയോ സഹായം തേടുക, പ്രശ്‌നങ്ങളെ അതിജീവിച്ച് മുന്നേറാന്‍ ശ്രമിക്കുക. Toll free helpline number: 1056)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Under Scanner for 'Misuse' of Assembly Furniture, Former Andhra Speaker Dies After Suicide Attempt, Hyderabad, News, Politics, Suicide, Obituary, Dead, hospital, Treatment, Injured, Police, National.