Follow KVARTHA on Google news Follow Us!
ad

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ 69-ാം ജന്മദിനത്തില്‍ വാരണാസിയിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ യുവാവ് നല്‍കിയത് 1.25 കിലോഗ്രാമിന്റെ സ്വര്‍ണകിരീടം

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 69-ാം ജന്മദിനത്തില്‍ വാരണാസിയിലെ ഹനുമാന്‍ News, Local-News, Politics, Religion, Prime Minister, Narendra Modi, Birthday Celebration, Lifestyle & Fashion, National
വാരാണസി: (www.kvartha.com 17.09.2019) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 69-ാം ജന്മദിനത്തില്‍ വാരണാസിയിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ സ്വര്‍ണ കിരീടം സമര്‍പ്പിച്ച് വാരണാസി സ്വദേശി അരവിന്ദ് സിങ്. സങ്കട്മോചന്‍ ഹനുമാന്‍ ക്ഷേത്രത്തിലേക്കാണ് അരവിന്ദ് സിങ് 1.25 കിലോഗ്രാമിന്റെ സ്വര്‍ണകിരീടം നല്‍കിയത്.

2019-ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മോഡി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ സ്വര്‍ണ കിരീടം സമര്‍പ്പിക്കാമെന്ന് അരവിന്ദ് സിങ് നേര്‍ന്നിരുന്നു. ഈ കിരീടമാണ് അദ്ദേഹം തിങ്കളാഴ്ച ക്ഷേത്രത്തില്‍ സമര്‍പിച്ചത്.

To Mark PM Modi's Birthday, Man Offers Gold Crown Weighing 1.25 kg at Varanasi Temple, News, Local-News, Politics, Religion, Prime Minister, Narendra Modi, Birthday Celebration, Lifestyle & Fashion, National


കഴിഞ്ഞ 75 വര്‍ഷമായി ഒരാള്‍പോലും സഞ്ചരിക്കാത്ത വഴികളിലൂടെയാണ് നരേന്ദ്രമോഡി രാജ്യത്തെ പടുത്തുയര്‍ത്തുന്നതെന്നും, അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ തലേദിവസം തന്നെ സ്വര്‍ണകിരീടം ക്ഷേത്രത്തിലെത്തിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നുവെന്നും അരവിന്ദ് സിങ് പറഞ്ഞു. ഇത് പ്രധാനമന്ത്രിക്ക് കാശിയിലെ ജനങ്ങള്‍ നല്‍കുന്ന സമ്മാനമാണെന്നും ഇന്ത്യയുടെ ഭാവി സ്വര്‍ണംപോലെ തിളങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം വാരണാസിയിലെ ജനങ്ങള്‍ ദീപം തെളിച്ചും പാവങ്ങള്‍ക്ക് മധുര പലഹാരങ്ങളും പഴങ്ങളും വിതരണം ചെയ്തും പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിക്കുകയാണ്. അതേസമയം തന്റെ ജന്മദിനത്തില്‍ മോഡി അഹമ്മദാബാദില്‍ ചെലവഴിക്കുകയാണ്.

അതേസമയം ബി ജെ പി പ്രധാനമന്ത്രിയുടെ ജന്മദിനം സേവാ സപ്ത ദിവസമായി ആചരിക്കയാണ്. വിവിധ പരിപാടികളും നടത്തുന്നുണ്ട്.


Keywords: To Mark PM Modi's Birthday, Man Offers Gold Crown Weighing 1.25 kg at Varanasi Temple, News, Local-News, Politics, Religion, Prime Minister, Narendra Modi, Birthday Celebration, Lifestyle & Fashion, National.