Follow KVARTHA on Google news Follow Us!
ad

വിധവയുടെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ ചെയ്തത്; കുടുക്കാന്‍ കഴിയാതെ കുഴങ്ങി പോലീസ്

മോഷണത്തിനെത്തിയ കള്ളന്‍ പണവും സ്വര്‍ണവും അടിച്ചുമാറ്റിയതിനൊപ്പംKolkota, News, Local-News, Robbery, Police, Humor, Food, Gold, National
കൊല്‍ക്കത്ത: (www.kvartha.com 16.09.2019) മോഷണത്തിനെത്തിയ കള്ളന്‍ പണവും സ്വര്‍ണവും അടിച്ചുമാറ്റിയതിനൊപ്പം ചോറും കറിയും ഉണ്ടാക്കി കഴിച്ച് സ്ഥലം വിട്ടു. വിധവയായ ഷെഫാലി സര്‍ദാര്‍ താമസിക്കുന്ന നരേന്ദ്രപുര്‍ ആദര്‍ശപള്ളിയിലെ വീട്ടില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വിചിത്രമായ സംഭവം നടന്നത്.


സോനാപൂരിലെ ഉത്തരായന്‍ പള്ളിയിലെ ഗര്‍ഭിണിയായ മകളുടെ വീട്ടില്‍ പോയി മടങ്ങിയെത്തിയപ്പോഴാണ് വീട്ടില്‍ കള്ളന്‍ കയറിയ വിവരം ഷെഫാലി സര്‍ദാര്‍ അറിയുന്നത്. വെള്ളിയാഴ്ച വൈകുന്നേരം തന്നെ മകളുടെ വീട്ടില്‍ നിന്നും മടങ്ങാന്‍ തുടങ്ങിയപ്പോള്‍ കനത്ത മഴയും ഇടിമിന്നലും കാരണം പിറ്റേന്ന് പോകാം എന്നു പറഞ്ഞ് ഷെഫാലിയെ ബന്ധുക്കള്‍ അവിടെ പിടിച്ചുനിര്‍ത്തുകയായിരുന്നു. ഷെഫാലിയുടെ വീട്ടില്‍ അവര്‍ തനിച്ചാണ് താമസം. മകന്‍ ബംഗളൂരുവില്‍ ജോലി ചെയ്യുകയാണ്.

Thief cooks and eats, flees with loot in Kolkata, Kolkota, News, Local-News, Robbery, Police, Humor, Food, Gold, National

വീട്ടിലെത്തിയപ്പോള്‍ താന്‍ ഭദ്രമായി പൂട്ടിയ അടുക്കളയും ബെഡ് റൂമും തുറന്നിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഷെഫാലി അവിടെ എത്തി പരിശോധിച്ചപ്പോള്‍ അടുക്കള ആകെ അലങ്കോലപ്പെട്ടിരിക്കുന്നത് കണ്ടു. കള്ളന്‍ ചോറുണ്ടാക്കുകയും ഉരുളക്കിഴങ്ങ് പൊരിക്കുകയും ചെയ്ത ശേഷം ഭക്ഷണം കഴിച്ചതിന്റെ അവശിഷ്ടങ്ങള്‍ കണ്ടു.

മാത്രമല്ല, സിങ്കില്‍ കഴുകാത്ത പാത്രം അലങ്കോലമായിട്ടിരിക്കുന്നു. അതില്‍ ചോറിന്റേയും കറിയുടേയും അംശങ്ങള്‍ പറ്റിപ്പിടിച്ചിരുന്നു. ബെഡ് റൂം തുറന്നതായും കണ്ടു. ഭക്ഷണം കഴിച്ചശേഷം കള്ളന്‍ ബെഡില്‍ കയറി കിടന്നിട്ടുണ്ടാകാം എന്നാണ് ഛെഫാലി പറയുന്നത്. ബെഡ്റൂമിലെയും മറ്റൊരു റൂമിലെയും തെളിച്ചം കുറഞ്ഞ ബള്‍ബുകള്‍ മാറ്റി പുതിയത് സ്ഥാപിച്ചാണ് കള്ളന്‍ സ്ഥലം വിട്ടത്.

മാത്രമല്ല, അലമാര തുറന്ന് അതില്‍ നിന്നും 48,000 രൂപയും സ്വര്‍ണവും എടുത്താണ് കള്ളന്‍ മുങ്ങിയത്. മരുമകന്‍ മകളുടെ ചികിത്സാവശ്യത്തിനായി നല്‍കിയ പണമാണ് നഷ്ടപ്പെട്ടതെന്ന് ഷെഫാലി പോലീസിനോട് പറഞ്ഞു. മോഷ്ടാവിനെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. കള്ളനായി തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thief cooks and eats, flees with loot in Kolkata, Kolkota, News, Local-News, Robbery, Police, Humor, Food, Gold, National.