Follow KVARTHA on Google news Follow Us!
ad

ഭര്‍ത്താവ് ജോലി അന്വേഷിക്കുന്നതില്‍ പരാജയപ്പെട്ടു; ദേഷ്യം തീര്‍ക്കാന്‍ അമ്മ ഇരട്ടക്കുട്ടികളെ കുളത്തിലെറിഞ്ഞു കൊന്നു, കാണാതായെന്ന് കള്ളപരാതിയും നല്‍കി

ഇരട്ടക്കുട്ടികളെ യുവതി കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തി. ഭര്‍ത്താവുമായുള്ള വഴക്കിനിടെ 20 News, National, India, Lucknow, Mother, Father, Killed, Babies, Police, Complaint, The Mother Throw and killed Her Twin babies in the Pond
ലഖ്‌നൗ: (www.kvartha.com 23.09.2019) ഇരട്ടക്കുട്ടികളെ യുവതി കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തി. ഭര്‍ത്താവുമായുള്ള വഴക്കിനിടെ 20 ആഴ്ചകള്‍ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെയാണ് അമ്മ കുളത്തിലെറിഞ്ഞു കൊന്നത്. പടിഞ്ഞാറന്‍ യുപിയിലെ മുസാഫര്‍നഗര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്.

News, National, India, Lucknow, Mother, Father, Killed, Babies, Police, Complaint,  The Mother Throw and killed Her Twin babies in the Pond

എന്നും നസ്മ ഭര്‍ത്താവ് വസീമുമായി തമ്മില്‍ വഴക്ക് ഉണ്ടാക്കുമായിരുന്നു. ജോലി ഇല്ലാത്തതിനാല്‍ മക്കളെ നോക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ല എന്നതായിരുന്നു ഇരുവരും തമ്മിലുള്ള വഴക്കിന് കാരണം.

ജോലി അന്വേഷിച്ചെങ്കിലും ലഭിക്കാത്തതിനാല്‍ ഇവര്‍ തമ്മില്‍ വീണ്ടും തര്‍ക്കമായി. ഇതിനിടെ ദേഷ്യം വന്ന നസ്മ കുഞ്ഞുങ്ങളെ ഗ്രാമത്തിലെ കുളത്തിലേക്ക് എറിയുകയായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ അഖിലേഷ് യാദവ് പറഞ്ഞു.

കുഞ്ഞുങ്ങള്‍ മരിച്ചെന്ന് മനസ്സിലായ യുവതി കുട്ടികളെ കാണാനില്ലെന്ന് നാട്ടുകാരോട് പറഞ്ഞു. പിന്നീട് ഭര്‍ത്താവിനോടൊപ്പം സിഖേര പൊലീസ് സ്റ്റേഷനിലെത്തി കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയെന്ന് പരാതി നല്‍കി. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ പിന്നീട് കുളത്തില്‍ നിന്നും കണ്ടെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, India, Lucknow, Mother, Father, Killed, Babies, Police, Complaint,  The Mother Throw and killed Her Twin babies in the Pond