Follow KVARTHA on Google news Follow Us!
ad

കുടുംബപ്രശ്‌നങ്ങള്‍ വീട്ടില്‍ തീര്‍ക്കാതെ പെരുവഴിയില്‍ മുന്‍മേയറും ബിജെപി നേതാവും തമ്മില്‍ തല്ല്

മുതിര്‍ന്ന നേതാവ് പ്രകാശ് ജാവ്ദേക്കര്‍ പങ്കെടുത്ത പാര്‍ട്ടി യോഗത്തിന് പിന്നാലെ മുന്‍ മേയറും നേതാവുമായ ഭാര്യയെ പാര്‍ട്ടി ഓഫീസില്‍ വെച്ച് ബിജെപി നേതാവ് മര്‍ദ്ദിച്ചു. News, National, India, New Delhi, BJP, Leaders, Husband, Wife, Clash, Politics, Prakash Javadekar, Social Media, Video, Twitter, The Ex-Meyar and the BJP Leader has been Conflict on the Public Place

ന്യൂഡെല്‍ഹി: (www.kvartha.com 20.09.2019) മുതിര്‍ന്ന നേതാവ് പ്രകാശ് ജാവ്ദേക്കര്‍ പങ്കെടുത്ത പാര്‍ട്ടി യോഗത്തിന് പിന്നാലെ മുന്‍ മേയറും നേതാവുമായ ഭാര്യയെ പാര്‍ട്ടി ഓഫീസില്‍ വെച്ച് ബിജെപി നേതാവ് മര്‍ദ്ദിച്ചു.

മെഹ്റൗലി ജില്ലാ അധ്യക്ഷന്‍ ആസാദ് സിങ് ആണ് ഭാര്യ സരിത ചൗധരിയെ പാര്‍ട്ടിയുടെ ഡല്‍ഹി ഓഫീസില്‍ വെച്ച് മര്‍ദ്ദിച്ചത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജാവ്ദേക്കര്‍ വിളിച്ചുചേര്‍ത്ത യോഗം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് ആസാദ് സിങ്ങും ഭാര്യയും തമ്മില്‍ വഴക്കുണ്ടായത്.

News, National, India, New Delhi, BJP, Leaders, Husband, Wife, Clash, Politics, Prakash Javadekar, Social Media, Video, Twitter, The Ex-Meyar and the BJP Leader  has been Conflict on the Public Place

ജാവ്ദേക്കര്‍ ഓഫിസില്‍ ഉണ്ടായിരുന്ന സമയത്താണ് സംഭവം നടക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇരുവരും തമ്മിലുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നതിന് നിയമനടപടികള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് വഴക്ക് അരങ്ങേറിയത്. ഭാര്യയാണ് തന്നെ ആദ്യം ആക്രമിക്കാന്‍ ശ്രമിച്ചതെന്നും സ്വയരക്ഷയ്ക്കായി അവരെ തള്ളിമാറ്റുക മാത്രമാണ് ചെയ്തതെന്നും ആസാദ് സിങ് പറഞ്ഞു.

ഇരുവരുടെയും വികാരക്ഷോഭത്താലുള്ള പെരുമാറ്റത്തിനിടയില്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനങ്ങളിലുള്ളവരാണെന്ന് മറന്നു.

മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ആസാദ് സിങ്ങിനെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയിട്ടുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് മനോജ് തിവാരി സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക സമിതിയെ നിശ്ചയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോ;

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, India, New Delhi, BJP, Leaders, Husband, Wife, Clash, Politics, Prakash Javadekar, Social Media, Video, Twitter, The Ex-Meyar and the BJP Leader  has been Conflict on the Public Place