Follow KVARTHA on Google news Follow Us!
ad

കണ്ണൂര്‍ മെഡിക്കല്‍ കോളജ് സെക്യൂരിറ്റി ജീവനക്കാരന് അണലിയുടെ കടിയേറ്റു

പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സുരക്ഷാ ജീവനക്കാരന് വിഷപ്പാമ്പിന്റെ കടിയേറ്റു. ഇരിട്ടി ഉളിയില്‍ സ്വദേശി Kannur, Kerala, News, Snake, Bite, Injured, Security staff injured after Snake bite
കണ്ണൂര്‍: (www.kvartha.com 15.09.2019) പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സുരക്ഷാ ജീവനക്കാരന് വിഷപ്പാമ്പിന്റെ കടിയേറ്റു. ഇരിട്ടി ഉളിയില്‍ സ്വദേശി പി ബാബുരാജ(52) നാണ് അണലിയുടെ കടിയേറ്റത്. വൈകുന്നേരം അഞ്ചോടെ ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുപോകാന്‍ വിശ്രമമുറിയില്‍ കയറി വസ്ത്രം മാറുന്നതിനിടയിലാണ് സംഭവം.

ഉടന്‍ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെത്തിക്കുകയായിരുന്നു. ക്യാംപസിനകത്ത് പല ഭാഗങ്ങളും കാടുമൂടിക്കിടക്കുന്നതിനാല്‍ ഇവിടെ പാമ്പ് ശല്യം രൂക്ഷമാണ്. നേരത്തെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കടന്നുകയറിയ മൂര്‍ഖന്‍ പാമ്പിനേയും പുറത്ത് തൂങ്ങിക്കിടന്ന കാട്ടുവള്ളിയുടെ മുകളിലൂടെ ഏഴാം നിലയില്‍ കടന്നുകയറിയ വിഷപ്പാമ്പിനേയും തല്ലിക്കൊന്നിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kannur, Kerala, News, Snake, Bite, Injured, Security staff injured after Snake bite