Follow KVARTHA on Google news Follow Us!
ad

സഹോദരന്‍ കാമുകിക്കൊപ്പം ഒളിച്ചോടി; അര്‍ധരാത്രിയില്‍ 3 സഹോദരിമാരെയും സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് വിവസ്ത്രരാക്കി പോലീസുകാരുടെ അഴിഞ്ഞാട്ടം; ക്രൂരമായ പീഡനത്തിലും മര്‍ദനത്തിലും യുവതിയുടെ ഗര്‍ഭം അലസി; പരാതിപ്പെട്ടിട്ടും നടപടി എടുത്തില്ലെന്ന് ആക്ഷേപം

സഹോദരന്‍ കാമുകിക്കൊപ്പം ഒളിച്ചോടിയതിന് അര്‍ധരാത്രിയില്‍ മൂന്ന് News, Local-News, Crime, Criminal Case, Complaint, Torture, Media, National,
ഗുവാഹത്തി: (www.kvartha.com 18.09.2019) സഹോദരന്‍ കാമുകിക്കൊപ്പം ഒളിച്ചോടിയതിന് അര്‍ധരാത്രിയില്‍ മൂന്ന് സഹോദരിമാരെ സ്‌റ്റേഷനില്‍ വിളിപ്പിച്ച് വിവസ്ത്രരാക്കി പോലീസുകാരുടെ അഴിഞ്ഞാട്ടം. മുസ്ലീം മതവിഭാഗത്തിൽപെട്ട  മുനുവാര ബീഗം, സനുവാര ബീഗം, റുമേല ബീഗം എന്നീ യുവതികളെയാണ് സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തത്.

ഇതുസംബന്ധിച്ച് സെപ്തംബര്‍ 10 ന് മുനുവാര ബീഗം പോലീസുകാര്‍ക്കെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്നാരോപിച്ച് യുവതികള്‍ രംഗത്തെത്തി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ തങ്ങള്‍ അനുഭവിച്ച കൊടും ക്രൂരത യുവതികള്‍ തുറന്നുപറഞ്ഞു.

Police attack, torture 3 Assam sisters, pregnant woman loses baby after beating, News, Local-News, Crime, Criminal Case, Complaint, Torture, Media, National

ആസാമിലെ ഡരാംഗ് ജില്ലയില്‍ ഇക്കഴിഞ്ഞ സെപ്തംബര്‍ എട്ടിനാണ് മനുഷ്യ മന:സാക്ഷിയെ നടുക്കുന്ന കൊടും ക്രൂരത നടന്നത്. മൂന്ന് സഹോദരിമാരെയും സ്‌റ്റേഷനില്‍ വിളിപ്പിച്ച പോലീസ് മൂവരേയും വിവസ്ത്രരാക്കി ക്രൂരമായി മര്‍ദിച്ചു. ഇതില്‍ മുനുവാര ഗര്‍ഭിണിയായിരുന്നു. താന്‍ രണ്ട് മാസവും 22 ദിവസവും ഗര്‍ഭിണിയായിരുന്നുവെന്നും എന്നാല്‍ പോലീസ് മര്‍ദനത്തില്‍ ഗര്‍ഭം അലസിയെന്നും യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു.

സഹോദരന്റെ കാമുകിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ചോദ്യം ചെയ്യാനായിരുന്നു യുവാവിന്റെ സഹോദരിമാരെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്.

സംഭവം ഇങ്ങനെ;

ബുഹ്റ പോലീസ് ഔട്ട്‌പോസ്റ്റിലെ ഇന്‍ചാര്‍ജ് ആയിരുന്ന ഉദ്യോഗസ്ഥന്‍ തങ്ങളെ സെപ്റ്റംബര്‍ എട്ടിന് രാത്രി വീട്ടില്‍ നിന്നും ചോദ്യം ചെയ്യാന്‍ കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് രാത്രി പോലീസ് സ്റ്റേഷനില്‍ വെച്ച് തങ്ങളെ അവിടെയുള്ള ഉദ്യോഗസ്ഥര്‍ വിവസ്ത്രരാക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തു.

തങ്ങളെ ക്രൂര പീഡനത്തിനിരയാക്കിയത് രണ്ട് പുരുഷ ഉദ്യോഗസ്ഥരും ഒരു വനിത ഉദ്യോഗസ്ഥയുമാണെന്നും യുവതി പറയുന്നു. ഒളിച്ചോടി പോയ സഹോദരന്റെയും കാമുകിയുടെയും കാര്യം തിരക്കിയായിരുന്നു ക്രൂര പീഡനം. ക്രൂര മര്‍ദനത്തിന് ശേഷം മൂന്ന് ദിവസം താന്‍ ആശുപത്രിയിലായിരുന്നു. ഇതിനിടെ പരിശോധിച്ച ഡോക്ടര്‍ തന്റെ ഗര്‍ഭം അലസിയെന്ന് വ്യക്തമാക്കിയതായും യുവതി പറഞ്ഞു.

സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. യുവതികളെ ക്രൂരമായി പീഡിപ്പിച്ച വനിത ഉദ്യോഗസ്ഥ അടക്കം ഉള്ള മൂന്ന് പേരെയും സസ്പെന്‍ഡ് ചെയ്തു. മാത്രമല്ല ഇവര്‍ക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police attack, torture 3 Assam sisters, pregnant woman loses baby after beating, News, Local-News, Crime, Criminal Case, Complaint, Torture, Media, National.