Follow KVARTHA on Google news Follow Us!
ad

കണ്‍ട്രോള്‍ പാനലിലേക്ക് ചൂട് കോഫി മറിഞ്ഞതിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി തിരിച്ചിറക്കി

കണ്‍ട്രോള്‍ പാനലിലേക്ക് ചൂട് കോഫി മറിഞ്ഞതിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി ഇറക്കി. ജര്‍മനിയിലെ News, London, World, Flight, Investigation, Pilot, Coffey,
ലണ്ടന്‍: (www.kvartha.com 13/09/2019) കണ്‍ട്രോള്‍ പാനലിലേക്ക് ചൂട് കോഫി മറിഞ്ഞതിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി ഇറക്കി. ജര്‍മനിയിലെ ഫ്രങ്ക്ഫര്‍ട്ടില്‍നിന്നും മെക്സിക്കോയിലേക്ക് പോകുകയായിരുന്ന എയര്‍ബസ് എ 330 വിമാനത്തില്‍ പൈലറ്റിന്റെ കൈയില്‍നിന്നും കോക്പിറ്റിലെ കണ്‍ട്രോള്‍ പാനലിന് മുകളിലേക്ക് കോഫി മറിഞ്ഞതോടെയാണ് വിമാനം അടിയന്തിരമായി ഇറക്കിയത്.

News, London, World, Flight, Investigation, Pilot, Coffey,pilot spills coffee on cockpit control panel, forced to emergency landing



വിമാനത്തില്‍ 326 യാത്രക്കാര്‍ ഉണ്ടായിരുന്നു. അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പറക്കുമ്പോഴാണ് പൈലറ്റിന്റെ കൈയിലുണ്ടായിരുന്ന കോഫി കോക്പിറ്റിലേക്ക് മറിഞ്ഞത്. ഇതോടെ കോക്ക്പിറ്റില്‍ നിന്നും ചെറിയ പുകയും കത്തിക്കരിയുന്ന മണവും അനുഭവപ്പെട്ടു ഇതേ തുടര്‍ന്ന് 49 കാരനായ പൈലറ്റ് വിമാനം അടിയന്തിരമായി തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് അയര്‍ലന്റിലെ ഷാനേനില്‍ വിമാനം തിരിച്ചിറക്കി. സംഭവത്തില്‍ എയര്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
News, London, World, Flight, Investigation, Pilot, Coffey,pilot spills coffee on cockpit control panel, forced to emergency landing
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, London, World, Flight, Investigation, Pilot, Coffey,pilot spills coffee on cockpit control panel, forced to emergency landing