Follow KVARTHA on Google news Follow Us!
ad

ആഭ്യന്തര കമ്പനികള്‍ക്കും പുതിയ പ്രാദേശിക മാനു ഫാക്ചറിങ് കമ്പനികള്‍ക്കും കോര്‍പറേറ്റ് നികുതിയില്‍ ഇളവു പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍; ഇനി മുതല്‍ 22ശതമാനം നികുതി അടച്ചാല്‍ മതി

ആഭ്യന്തര കമ്പനികള്‍ക്കും പുതിയ പ്രാദേശിക മാനു ഫാക്ചറിങ് കമ്പനികള്‍ക്കുംNews, Politics, Business, GST, Press meet, Goa, National,
പനജി: (www.kvartha.com 20.09.2019) ആഭ്യന്തര കമ്പനികള്‍ക്കും പുതിയ പ്രാദേശിക മാനു ഫാക്ചറിങ് കമ്പനികള്‍ക്കും കോര്‍പറേറ്റ് നികുതിയില്‍ ഇളവു പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഗോവയില്‍ ജി എസ് ടി കൗണ്‍സില്‍ യോഗത്തിനു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ധനമന്ത്രി നിര്‍മല സിതാരാമന്റെ പ്രഖ്യാപനം.

അതേസമയം സാമ്പത്തിക ഉത്തേജനം ലക്ഷ്യമാക്കിയുള്ള ധനമന്ത്രിയുടെ പ്രഖ്യാപനം ഓഹരിവിപണിക്ക് ഉണര്‍വു പകര്‍ന്നു. ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റമാണു രേഖപ്പെടുത്തിയത്. സെന്‍സെക്സ് 1,600 പോയിന്റും നിഫ്റ്റി 450 പോയിന്റും ഉയര്‍ന്നു.

Nirmala Sitharaman press conference LIVE: Cos that announced a buyback before July 5 exempted from buyback tax, News, Politics, Business, GST, Press meet, Goa, National

സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിന് ആദായനികുതി നിയമത്തില്‍ 2019-20 സാമ്പത്തികവര്‍ഷം മുതല്‍ പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് മറ്റ് ആനുകൂല്യങ്ങളോ ഇളവുകളോ സ്വീകരിക്കാത്ത ആഭ്യന്തര കമ്പനികള്‍ക്ക് ഇനി മുതല്‍ 22 ശതമാനം നിരക്കില്‍ നികുതി അടച്ചാല്‍ മതിയാകും- മന്ത്രി പറഞ്ഞു. സെസ്സും എല്ലാ സര്‍ചാര്‍ജുകളും ഉള്‍പ്പെടെ ഇനി 25.17 ശതമാനം നികുതി അടച്ചാല്‍ മതിയാകും. നേരത്തെ ഇത് 30 ശതമാനമായിരുന്നു.

കൂടാതെ, ഓഹരികള്‍ തിരികെ വാങ്ങാനുള്ള പ്രഖ്യാപനം (ഷെയര്‍ ബൈബാക്ക്) 2019 ജൂലൈ അഞ്ചിനു മുമ്പ് നടത്തിയിട്ടുള്ള ലിസ്റ്റഡ് കമ്പനികള്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനവും മന്ത്രി നടത്തിയിട്ടുണ്ട്. തിരികെ വാങ്ങുന്ന ഓഹരികള്‍ക്ക് ഈ കമ്പനികള്‍ നികുതി നല്‍കേണ്ടതില്ല. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ മൂലധന നേട്ടത്തിന്മേലുള്ള സൂപ്പര്‍ റിച്ച് നികുതിയും ഒഴിവാക്കിയിട്ടുണ്ട്. നികുതി നിയമഭേദഗതിക്ക് ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നും കേന്ദ്ര ധനമന്ത്രി അറിയിച്ചു.

മെയ്ക്ക് ഇന്‍ ഇന്ത്യ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത മാസം 1-ാം തീയതിക്കുശേഷം തുടങ്ങുന്ന നിര്‍മാണ കമ്പനികള്‍ 2023 വരെ 15 ശതമാനം നികുതി അടച്ചാല്‍ മതി.

സാമ്പത്തിക ഉത്തേജന നടപടികളുടെ ഭാഗമായി രാജ്യമാകെ വായ്പാമേള നടത്താന്‍ പൊതുമേഖലാ ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് ധനമന്ത്രിയുടെ പുതിയ പ്രഖ്യാപനം. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചു വായ്പകള്‍ നല്‍കാനാണ് ഡെല്‍ഹിയില്‍ ചേര്‍ന്ന പൊതുമേഖല ബാങ്ക് മേധാവികളുടെ യോഗത്തില്‍ നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടത്. ഭവന, കാര്‍ഷിക വായ്പകള്‍ക്കു പ്രാധാന്യം നല്‍കണം. ദീപാവലി അടക്കം ഉത്സവ സീസണുകളില്‍ പരമാവധി വായ്പ ലഭ്യമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചിരുന്നു.

രണ്ടുഘട്ടമായി 400 ജില്ലകളില്‍ വായ്പമേള നടത്തും. ഈമാസം 24നും 29നും ഇടയിലാകും 200 ജില്ലകളില്‍ ആദ്യഘട്ട മേള. അടുത്തമാസം 10നും 15നും 200 ജില്ലകളില്‍ കൂടി പരിപാടി സംഘടിപ്പിക്കും. വായ്പ തിരിച്ചടവ് മുടങ്ങിയ ചെറുകിട വ്യവസായങ്ങള്‍ക്കെതിരെ ഉടന്‍ നടപടി പാടില്ലെന്നും ധനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

സാമ്പത്തിക മാന്ദ്യം നേരിടാനുള്ള നടപടികളുടെ ഭാഗമായി മൂന്നാഴ്ചയ്ക്കിടെ നിരവധി പ്രഖ്യാപനങ്ങളാണു ധനമന്ത്രാലയം നടത്തിയത്. കയറ്റുമതി, റിയല്‍ എസ്റ്റേറ്റ് മേഖലകള്‍ക്കായി 70,000 കോടി രൂപയുടെ പ്രോത്സാഹന പദ്ധതികള്‍ നടപ്പാക്കുമെന്നു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കയറ്റുമതി മേഖലയ്ക്ക് 50,000 കോടിയുടെയും റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് 20,000 കോടിയുടെയും പാക്കേജുകളാണു പ്രഖ്യാപിച്ചത്. ബാങ്ക് ലയനം ഉള്‍പ്പെടെയുള്ള ഉത്തേജന പരിപാടികളും പ്രഖ്യാപിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Nirmala Sitharaman press conference LIVE: Cos that announced a buyback before July 5 exempted from buyback tax, News, Politics, Business, GST, Press meet, Goa, National.