Follow KVARTHA on Google news Follow Us!
ad

മാളില്‍ അഞ്ചു വയസുകാരനെ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; 'അച്ഛന്‍ സൂപ്പര്‍മാന്‍' ആണെന്ന് മാത്രം അവന്റെ മറുപടി; കരളലിയിക്കുന്ന സംഭവകഥ പുറത്തുവിട്ട് ദുബൈ പോലീസ്

മാളില്‍ അഞ്ചു വയസുകാരനെ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ചുരുളഴിയുന്നു. കുട്ടിയെ ഷോപ്പിങ് മാളില്‍ കണ്ടെത്തി 11 ദിവസമായിട്ടും യാതൊരു തുമ്പും കിട്ടാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കുഞ്ഞിനെ മാളില്‍ ഉപേക്ഷിച്ച് Dubai, News, Gulf, World, Child, Boy, Police, Found, Enquiry, Arrest, Parents
ദുബൈ: (www.kvartha.com 20.09.2019) മാളില്‍ അഞ്ചു വയസുകാരനെ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ചുരുളഴിയുന്നു. കുട്ടിയെ ഷോപ്പിങ് മാളില്‍ കണ്ടെത്തി 11 ദിവസമായിട്ടും യാതൊരു തുമ്പും കിട്ടാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കുഞ്ഞിനെ മാളില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാമെന്ന സംശയത്തിലായിരുന്നു ദുബൈ പോലീസ്. സംഭവത്തില്‍ കുഞ്ഞിനെ ഒറ്റയ്ക്ക് നില്‍ക്കുന്ന സാഹചര്യത്തില്‍ കണ്ടെന്ന് പോലീസില്‍ അറിയിച്ച സ്ത്രീയുള്‍പ്പെടെ നാലു സ്ത്രീകള്‍ അറസ്റ്റില്‍.

രക്ഷിതാക്കളെ കുറിച്ച് അവനോട് അന്വേഷിച്ചപ്പോള്‍ അവന്റെ മറുപടി 'എന്റെ അച്ഛന്‍ സൂപ്പര്‍മാന്‍' ആണെന്നു മാത്രമായിരുന്നു. ഇംഗ്ലീഷിലായിരുന്നു അവന്‍ സംസാരിച്ചത്. പോലീസ് കുട്ടിയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും വിവരമറിയുന്നര്‍ അറിയിക്കണമെന്നും പൊതുജനങ്ങളോട് പോലീസ് അഭ്യര്‍ത്ഥിച്ചിരുന്നു. പോസ്റ്റ് ചെയ്ത് 90 മിനിറ്റ് കഴിഞ്ഞ് തന്നെ ആദ്യ ഫോണ്‍ കോള്‍ തങ്ങള്‍ക്ക് ലഭിച്ചതായും അല്‍ മുറഖബ പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി ഗനം അറിയിച്ചു. കുട്ടിയെ അറിയാമെന്നും ഷാര്‍ജയിലുള്ള ഒരു സ്ത്രീയുടെ കൂടെയാണ് താമസിച്ചതെന്നുമായിരുന്നു ഫോള്‍കോള്‍. ഇതിനെതുടര്‍ന്ന് ഷാര്‍ജ പോലീസിന്റെ സഹകരണത്തോടെ സ്ത്രീയെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

Dubai, News, Gulf, World, Child, Boy, Police, Found, Enquiry, Arrest, Parents, Mystery continues over 4 year boy found

സ്ത്രീ പറഞ്ഞത് അവന്‍ തന്റെ മകനല്ല എന്നാണ്. അന്വേഷണത്തിനൊടുവില്‍ അറിഞ്ഞ സംഭവകഥ കരളലിയിപ്പിക്കുന്നതാണ്. അഞ്ചു വര്‍ഷം മുമ്പ് പ്രസവത്തിന്റെ അടുത്ത ദിവസം അമ്മ ഉപേക്ഷിച്ചു പോയതായ കുഞ്ഞാണ് ഇവന്‍. ഉടന്‍ തിരിച്ചു വരാമെന്ന് പറഞ്ഞ് കുഞ്ഞിനെ കൂട്ടുകാരിയെ ഏല്‍പ്പിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അവര്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ അധികൃതരെ അറിയിക്കാതെ കൂട്ടുകാരിയാണ് അവനെ അഞ്ചു വര്‍ഷക്കാലം നോക്കി വളര്‍ത്തിയത്. എന്നാല്‍ അവന്‍ സ്‌കൂളില്‍ ചേരാനുള്ള പ്രായമായതോടെ വിദ്യാഭ്യാസ ചെലവുകള്‍ താങ്ങാന്‍ കഴിയാതെ സുഹൃത്തിനെ സമീപിക്കുകയായിരുന്നു.

മറ്റൊരു സ്ത്രീയെ ഏല്‍പ്പിക്കാന്‍ കൂട്ടുകാരി ഉപദേശിച്ചു. കുറച്ചു നാള്‍ അവര്‍ നോക്കി വളര്‍ത്തിയെങ്കിലും സുഹൃത്തിന്റെ നിര്‍ദേശാനുസരണമായിരുന്നു അവനെ മാളില്‍ ഉപേക്ഷിച്ചതും ഷോപ്പിങ് മാളില്‍ കുട്ടിയെ ഒറ്റപ്പെട്ട നിലയില്‍ കണ്ടെന്ന് പോലീസില്‍ അറിയിച്ചതും. ഈ സംഭവകഥയില്‍ കണ്ണിയായ പെറ്റമ്മയെഴികെയുള്ള മറ്റു സ്ത്രീകളെയും ദുബൈ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പോലീസ് അവനെ ദുബൈ ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ എന്ന സ്ഥാപനത്തില്‍ സംരക്ഷണക്കായി കൈമാറി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dubai, News, Gulf, World, Child, Boy, Police, Found, Enquiry, Arrest, Parents, Mystery continues over 4 year boy found