Follow KVARTHA on Google news Follow Us!
ad

കേരളത്തില്‍ കാസര്‍കോടും കാഞ്ഞങ്ങാടും ഒഴികെയുള്ള സ്ഥലങ്ങളില്‍ തിങ്കളാഴ്ച മുഹറം ഒന്നും ആശൂറാഅ് സെപ്തംബര്‍ 11നും

കേരളത്തില്‍ കാസര്‍കോടും കാഞ്ഞങ്ങാടും ഒഴികെയുള്ള സ്ഥലങ്ങളില്‍ തിങ്കളാഴ്ച മുഹറം ഒന്ന്. മാസപ്പിറവി കാണാത്തതിനാല്‍ സെപ്തംബര്‍ രണ്ട് തിങ്കളാഴ്ച മുഹറം ഒന്നായും മുഹറം Kerala, Kozhikode, News, Religion, Arabic, Islam, kasaragod, kanhangad, Muharram will be started from Sep 2nd
കോഴിക്കോട്: (www.kvartha.com 01.09.2019) കേരളത്തില്‍ കാസര്‍കോടും കാഞ്ഞങ്ങാടും ഒഴികെയുള്ള സ്ഥലങ്ങളില്‍ തിങ്കളാഴ്ച മുഹറം ഒന്ന്. മാസപ്പിറവി കാണാത്തതിനാല്‍ സെപ്തംബര്‍ രണ്ട് തിങ്കളാഴ്ച മുഹറം ഒന്നായും മുഹറം പത്ത് (ആശൂറാഅ്) സെപ്റ്റംബര്‍ 11ന് ബുധനാഴ്ച ആയിരിക്കുമെന്നും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

അതേസമയം കാസര്‍കോട്, കാഞ്ഞങ്ങാട് സംയുക്ത മഹല്ല് ജമാഅത്ത് പരിധിയില്‍ പെട്ട സ്ഥലങ്ങളില്‍ ശനിയാഴ്ച മാസപ്പിറവി ദൃശ്യമായതിനാല്‍ ഞായറാഴ്ച മുഹര്‍റം ഒന്നാണ്. അതിന്റെ അടിസ്ഥാനത്തില്‍ ആശൂറാഅ് ദിനം സെപ്തംബര്‍ പത്തിന് ചൊവ്വാഴ്ചയായിരിക്കുമെന്ന് കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും കാസര്‍കോട് ഖാസിയും സമസ്ത ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരും വ്യക്ത്യമാക്കിയിരുന്നു.



Keywords: Kerala, Kozhikode, News, Religion, Arabic, Islam, kasaragod, kanhangad, Muharram will be started from Sep 2nd