Follow KVARTHA on Google news Follow Us!
ad

ദുര്‍മന്ത്രവാദം: അമ്മാവനേയും അമ്മായിയേയും കൊലപ്പെടുത്തിയ യുവാവ് യുവതിയുടെ തല അറുത്തെടുത്ത് കത്തിച്ചു; മകന് രോഗം പിടിപെട്ടതും കന്നുകാലികള്‍ ചത്തതും കൊലയ്ക്ക് പ്രേരിപ്പിച്ചെന്ന് മൊഴി

മന്ത്രവാദം നടത്തിയെന്ന സംശയത്തെ തുടര്‍ന്ന് അമ്മാവനെയും അമ്മായിBhoppal, News, Local-News, Murder, Criminal Case, Arrested, Police, National,
ഭോപ്പാല്‍: (www.kvartha.com 05.09.2019) മന്ത്രവാദം നടത്തിയെന്ന സംശയത്തെ തുടര്‍ന്ന് അമ്മാവനെയും അമ്മായിയെയും കൊലപ്പെടുത്തിയ യുവാവ് അമ്മായിയുടെ തലയറുത്തെടുത്ത് കത്തിച്ചു. മധ്യപ്രദേശിലെ അനുപ്പൂരിലാണ് മനുഷ്യ മന:സാക്ഷിയെ നടുക്കുന്ന സംഭവം നടന്നത്.

പ്രതിയായ ഷങ്കു ഗൊന്ദ് എന്ന 43കാരനെ പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. തന്റെ അമ്മായി മന്ത്രവാദിയാണെന്നായിരുന്നു ഷങ്കു വിശ്വസിച്ചിരുന്നത്. അമ്മായിയുടെ ആത്മാവ് തന്നെ പിന്തുടരരുത് എന്ന വിശ്വാസത്തിലാണ് തല അറുത്തെടുത്ത് കത്തിച്ചതെന്ന് ഇയാള്‍ പിന്നീട് പോലീസിനോട് പറഞ്ഞു.

MP: Man kills aunt & uncle, buries her head so she won’t ‘haunt his family’, Bhoppal, News, Local-News, Murder, Criminal Case, Arrested, Police, National

ചൊവ്വാഴ്ചയാണ് രണ്ട് മൃതദേഹങ്ങള്‍ വനപ്രദേശത്ത് കിടക്കുന്നതായുള്ള വിവരം പോലീസിന് ലഭിച്ചത്. അനുപ്പൂര്‍ ജില്ലയിലെ ധുധമാനിയ ഗ്രാമത്തിലെ വനപ്രദേശത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ 65കാരന്‍ ഭഗ്വദിന്‍ ഗൊന്ദ് എന്നയാളുടേതാണ് ഒരു മൃതദേഹം എന്ന് കണ്ടെത്തി. ഇയാളുടെ ശരീരത്തില്‍ നിരവധി കുത്തേറ്റിരുന്നു. അടുത്തുണ്ടായിരുന്നത് ഇയാളുടെ ഭാര്യ ഭേഷാനി ഗൊന്ദിന്റെ(60) മൃതദേഹമാണെന്നും വ്യക്തമായി.

തുടര്‍ന്ന് മൃതദേഹങ്ങള്‍ പോലീസ് പോസ്റ്റ് മോര്‍ട്ടത്തിനയക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിനിടെ ഷങ്കു രക്തം പുരണ്ട ആയുധവുമായി പോകുന്നത് കണ്ടതായി ഗ്രാമവാസികളും പോലീസിന് മൊഴി നല്‍കി. തുടര്‍ന്ന് ബുധനാഴ്ചയോടെ ഷങ്കുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

തന്റെ കുടുംബത്തിന്മേല്‍ ഭേഷാനി മന്ത്രവാദം നടത്തിയെന്നും അതിനാലാണ് കൊലപാതകം നടത്തിയതെന്നും ഷങ്കു പറഞ്ഞു. തന്റെ മകന് രോഗം പിടിപെട്ടു, കന്നുകാലികള്‍ ചത്തു ഇതിനെല്ലാം കാരണം ഭേഷാനിയുടെ മന്ത്രവാദമാണെന്നാണ് ഷങ്കു വിശ്വസിച്ചിരുന്നത്. തന്റെ കുടുംബത്തിനുണ്ടായ എല്ലാ കഷ്ടതകള്‍ക്കും കാരണം അമ്മായിയുടെ ഈ മന്ത്രവാദമാണെന്നും ഷങ്കു വിശ്വസിച്ചിരുന്നു.

സംഭവ ദിവസം ഷങ്കുവും അമ്മായിയും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടെ മലമൂത്ര വിസര്‍ജനം നടത്തുന്നതിനായി വനത്തിനുള്ളിലേക്ക് പോയ അമ്മായിയെ ഷങ്കു പിന്തുടര്‍ന്നു. തുടര്‍ന്ന് മര്‍ദിക്കുകയും കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. കൊലയ്ക്ക് ശേഷം തല അറുത്തെടുത്ത് കത്തിച്ചു. ഇതിനിടെ അമ്മായിയെ തിരക്കി അമ്മാവന്‍ എത്തിയപ്പോള്‍ ഇയാളെയും ഷങ്കു കൊലപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: MP: Man kills aunt & uncle, buries her head so she won’t ‘haunt his family’, Bhoppal, News, Local-News, Murder, Criminal Case, Arrested, Police, National.