Follow KVARTHA on Google news Follow Us!
ad

നല്ല മാറ്റങ്ങള്‍ക്കായാണ് വോട്ടു ചെയ്തത്; വലിയ രാഷ്ട്രീയ ചിന്തകളില്ലെങ്കിലും തെരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ മാറ്റങ്ങളെല്ലാം ശ്രദ്ധിക്കാറുണ്ട്; ഇതുവരെ ഒരു വോട്ടും പാഴാക്കിയിട്ടില്ലെന്നും ചലച്ചിത്ര താരം മിയ ജോര്‍ജ്

നല്ല മാറ്റങ്ങള്‍ക്കായാണ് വോട്ടു ചെയ്‌തെന്നു ചലച്ചിത്ര താരം മിയ Kottayam, News, Politics, By-election, Voters, LDF, Kerala,
കോട്ടയം: (www.kvartha.com 23.09.2019) നല്ല മാറ്റങ്ങള്‍ക്കായാണ് വോട്ടു ചെയ്‌തെന്നു ചലച്ചിത്ര താരം മിയ ജോര്‍ജ്. പാലായില്‍ വോട്ടുചെയ്യാനെത്തിയപ്പോഴാണ് താരത്തിന്റെ ഈ പ്രതികരണം. വലിയ രാഷ്ട്രീയ ചിന്തകളില്ലെങ്കിലും തെരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ മാറ്റങ്ങളെല്ലാം ശ്രദ്ധിക്കാറുണ്ട്. കണ്ണാടിയുറുമ്പിലെ പോളിങ് ബുത്തിലാണ് മിയ വോട്ട് ചെയ്തത്. ഇതുവരെ ഒരു വോട്ടും പാഴാക്കിയിട്ടില്ല. പാലായില്‍ എല്ലാ കാലത്തെയും പോലെ ഇന്നും തെരഞ്ഞെടുപ്പ് ചൂട് കൂടുതലാണെന്നും വലിയ തയാറെടുപ്പുകളോടെയല്ല വോട്ട് ചെയ്തതെന്നും മിയ പറയുന്നു.

അതിനിടെ ഉപതെരഞ്ഞെടുപ്പില്‍ പാലായില്‍ വോട്ടിങ് പുരോഗമിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മണ്ഡലത്തിലുടനീളം കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. മുന്നണി സ്ഥാനാര്‍ഥികളായ ജോസ് ടോം, മാണി സി കാപ്പന്‍, എന്‍ ഹരി എന്നിവര്‍ രാവിലെ തന്നെ വോട്ടു രേഖപ്പെടുത്താന്‍ എത്തി. പോളിങ് ബൂത്തിലെ ആദ്യ വോട്ടറായാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ വോട്ട് ചെയ്തത്. കാനാട്ടുപാറ പോളിടെക്നിക്കിലെ 119-ാം നമ്പര്‍ ബൂത്തിലാണ് കാപ്പന്‍ കുടുംബത്തോടൊപ്പം വോട്ട് ചെയ്യാനെത്തിയത്.

Miya  George about Pala By-Election, Kottayam, News, Politics, By-election, Voters, LDF, Kerala

കെ.എം.മാണിയുടെ കല്ലറയില്‍ പോയി പ്രാര്‍ഥിച്ച ശേഷമാണ് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം വോട്ടു ചെയ്യാനെത്തിയത്. ജോസ് കെ മാണി എംപി, അമ്മ കുട്ടിയമ്മ, ഭാര്യ നിഷ ജോസ് കെ.മാണി, പേരക്കുട്ടികള്‍ എന്നിവര്‍ പാലാ സെന്റ് തോമസ് സ്‌കൂളിലാണ് വോട്ടു ചെയ്യാനെത്തിയത്. മണ്ഡലത്തിലാകെ 1,79,107 വോട്ടര്‍മാരാണ് ഉള്ളത്. 176 പോളിങ് ബൂത്തുകളിലായി ഇവര്‍ വോട്ട് രേഖപ്പെടുത്തും. ആകെ 13 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Miya  George about Pala By-Election, Kottayam, News, Politics, By-election, Voters, LDF, Kerala.