Follow KVARTHA on Google news Follow Us!
ad

നിങ്ങളിലെ മാനസിക പിരിമുറുക്കം വിഷാദരോഗമായി വരെ മാറാം; മനസിന് ആശ്വാസവും സന്തോഷവും സമാധാനവും നല്‍കാന്‍ ഈ വഴിയിലൂടെ സാധിക്കുമെന്ന് പഠനം പറയുന്നു

നിങ്ങളിലെ മാനസിക പിരിമുറുക്കം വിഷാദരോഗമായി വരെ മാറാം. ഇന്ന് മിക്കവരും അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് മാനസിക പിരിമുറുക്കം, ഉത്കണ്ഠ എന്നിവ. തിരക്കേറിയ ജീവിതവും ജോലിയും കാരണവുംHealth, Lifestyle & Fashion, Researchers
(www.kvartha.com 07.09.2019) നിങ്ങളിലെ മാനസിക പിരിമുറുക്കം വിഷാദരോഗമായി വരെ മാറാം. ഇന്ന് മിക്കവരും അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് മാനസിക പിരിമുറുക്കം, ഉത്കണ്ഠ എന്നിവ. തിരക്കേറിയ ജീവിതവും ജോലിയും കാരണവും പലപ്പോഴും മാനസിക സമ്മര്‍ദമുണ്ടാകാം. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ നമ്മുടെ ആരോഗ്യത്തെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാം.

മാനസിക പിരിമുറുക്കത്തെ കുറയ്ക്കാനും മനസിന് ആശ്വാസവും സന്തോഷവും സമാധാനവും നല്‍കാന്‍ പ്രകൃതിരമണീയമായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിലൂടെ സാധിക്കുമെന്ന് പുതിയ പഠനം പറയുന്നു. യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണ്‍ (University of Michigan) ആണ് ഇത്തരത്തില്‍ ഒരു പുതിയ പഠനം നടത്തിയത്. മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് ഏകാഗ്രത നഷ്ടമാകുക, മാനസിക സ്ഥിതിയിലെ വ്യതിയാനങ്ങള്‍, പ്രകോപനം, ശരീര വേദന, തലവേദന, വിശപ്പില്‍ ഉണ്ടാകുന്ന ഗുരുതരമായ മാറ്റങ്ങള്‍, എന്നിവ ഉണ്ടായേക്കാം.

Health, Lifestyle & Fashion, Researchers, Just 20 minutes of contact with nature will lower stress hormone levels, reveals new study

പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. മേരി കരോള്‍ പറയുന്നത് ഇത്തരം മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ പ്രകൃതിരമണീയമായ സ്ഥലത്ത് 20 മുതല്‍ 30 മിനിറ്റ് വരെ നടക്കുന്നതിലൂടെ കഴിയുമെന്നാണ്. ഇത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് മനസിന് ആശ്വാസവും സന്തോഷവും സമാധാനവും നല്‍കുമെന്നും ഇവര്‍ പറയുന്നു. ഏറ്റവും കൂടുതല്‍ ഉത്കണ്ഠ, മാനസിക പിരിമുറുക്കം തുടങ്ങിയവ അനുഭവിക്കുന്നത് സ്ത്രീകളാണെന്ന് മിക്ക പഠനങ്ങളും പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Health, Lifestyle & Fashion, Researchers, Just 20 minutes of contact with nature will lower stress hormone levels, reveals new study