Follow KVARTHA on Google news Follow Us!
ad

ഐസിഐസിഐ ബാങ്കിലുള്ള തളിപ്പറമ്പ് അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ കറന്റ് അക്കൗണ്ടില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത ഉത്തരേന്ത്യന്‍ ഹാക്കര്‍മാര്‍ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കി

തളിപ്പറമ്പ് അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കിന്റെ ഐ സി ഐ സി ഐ ബാങ്കിന്റെ അക്കൗïുകളില്‍ നിന്നും 78 ലക്ഷത്തോളം രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്ത Kannur, Kerala, News, Trending, Bank, Hackers, Investigates, Investigation intensified for ICICI Bank hacking case
കണ്ണൂര്‍: (www.kvartha.com 10/09/2019) തളിപ്പറമ്പ് അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിന്റെയും ഐസിഐസിഐ ബാങ്കിന്റെയും അക്കൗണ്ടുകളില്‍ നിന്ന് 78 ലക്ഷത്തോളം രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്ത കേസില്‍ സൈബര്‍ പോലിസും അന്വേഷണ സംഘവും പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.

തളിപ്പറമ്പ് അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്ക് അധികാരികളുടെ സമയോചിതമായ ഇടപെടലിലൂടെ അമ്പത്തിനാലു ലക്ഷം രൂപ തിരികെയെത്തിക്കാന്‍ സാധിച്ചുവെങ്കിലും ബാക്കി തുക നഷ്ടമായിട്ടുണ്ട്. ബാങ്ക് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ ഇടപാടുകാരുടെ ഉത്തരേന്ത്യന്‍ പേരുകളില്‍ സംശയം തോന്നിയതിനാല്‍ മാത്രമാണ് ഹാക്കര്‍മാരുടെ വന്‍ തട്ടിപ്പ് പൊളിഞ്ഞത്.

നേത്രപാല്‍ സിങ്ങ്, രവികുമാര്‍, ടോഫല്‍ സിങ്ങ്, ആദിത്യ ട്രേഡഴ്‌സ് ബംഗളുരു, സൂരജ് ഗുപ്ത, ഹന്‍സ് നേര്‍ അന്‍സാരി, റൈലീഷ് കുമാര്‍, ഹരീന്ദ്രര്‍ റാവത്ത്, വാരിഫ്, പ്രയാണ്‍ ദേ എന്നീ ഉത്തരേന്ത്യന്‍ പേരുകളിലെ അക്കൗണ്ടുകളിലേക്ക് ഓണ്‍ലൈന്‍ വഴി പണം ട്രാന്‍സ്ഫര്‍ ആയത് കണ്ട് സംശയം തോന്നിയ ഐസിഐസിഐ ബാങ്ക് മാനേജരുടെ ഇടപെടല്‍ കാരണമാണ് തളിപ്പറമ്പ് കോ ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് വലിയ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെട്ടത്.

കഴിഞ്ഞ ഏഴിന് ആരംഭിച്ച തട്ടിപ്പ് ചൊവ്വാഴ്ച്ച രാവിലെയാണ് തിരിച്ചറിഞ്ഞത്. അഞ്ച് ലക്ഷത്തില്‍ താഴെയുള്ള തുകകളാണ് 16 വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് ഹാക്കര്‍മാര്‍ സമര്‍ത്ഥമായി മാറ്റിയത്. നിഫ്റ്റ്, ആര്‍ടിജിഎസ് ഇടപാടുകള്‍ നടത്തുന്നതിനായി അര്‍ബന്‍ ബാങ്കിന് തളിപ്പറമ്പ് ഐസിഐസിഐ ബാങ്കില്‍ കറന്റ് അക്കൗണ്ട് ഏര്‍പ്പെടുത്തിയിരുന്നു. ഈ അക്കൗണ്ടിന്റെ പാസ്‌വേര്‍ഡ് ഹാക്ക് ചെയ്താണ് 16 അക്കൗണ്ടുകളിലേക്ക് ഹാക്കര്‍മാര്‍ ആര്‍ടിജിഎസ് നിഫ്റ്റ് വഴി അര്‍ബന്‍ ബാങ്കിന്റെ പണം മാറ്റിയത്.

എസ്ബിഐ, കനറാ ബാങ്ക്, ഐഡിബിഐ, ബാങ്ക് ഓഫ് ബറോഡ, ഫെഡറല്‍ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, കൊടാക്ക് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ബാങ്കുകളില്‍ ആരംഭിച്ച അക്കൗണ്ടുകളിലേക്കാണ് പണം പോയത്. ബാങ്ക് ജനറല്‍ മാനേജരുടെ പരാതിയില്‍ ഐടി ആക്ട്, മോഷണക്കുറ്റം എന്നിവ ചുമത്തിയാണ് പോലിസ് കേസെടുത്തത്. തളിപ്പറമ്പ് സിഐ എന്‍ കെ സത്യനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kannur, Kerala, News, Trending, Bank, Hackers, Investigates, Investigation intensified for ICICI Bank hacking case.