Follow KVARTHA on Google news Follow Us!
ad

ഒമാനില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഇന്ത്യക്കാരായ ദമ്പതികളും എട്ട് മാസം പ്രായമുള്ള മകനും മരിച്ചു; മരണത്തോട് മല്ലിട്ട് എട്ടുവയസ്സുകാരിയായ മകള്‍

ഒമാനില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഇന്ത്യക്കാരായ ദമ്പതികളും എട്ട് മാസംWorld, Oman, Muscat, Gulf, News, Accident, Car, Indian couple, baby die in Oman accident
മസ്‌കത്ത്: (www.kvartha.com 15.09.2019) ഒമാനില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഇന്ത്യക്കാരായ ദമ്പതികളും എട്ട് മാസം പ്രായമുള്ള മകനും മരിച്ചു. എട്ടുവയസ്സുകാരിയായ മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒമാനിലെ അല്‍ വുസ്ത ഗവര്‍ണറേറ്റിലാണ് വെള്ളിയാഴ്ച അര്‍ധരാത്രയോടെ അപകടമുണ്ടായത്. ഹൈദരാബാദ് സ്വദേശികളായ ഗൗസുല്ല അമാനുല്ല(30), ഭാര്യ ആയിഷ സിദ്ദീഖ(29), മകന്‍ ഹംസ ഖാന്‍ എന്നിവരാണ് സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചത്. എട്ടുവയസുള്ള മകള്‍ ഹാനിയ സിദ്ദീഖ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

സലായിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവരുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. മറ്റേ കാറിലുണ്ടായിരുന്ന ഒമാനി കുടുംബത്തിലെ മൂന്നുപേരും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഒമാനി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ഒമാന്‍ റോയല്‍ പോലിസ് അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Oman, Muscat, Gulf, News, Accident, Car, Indian couple, baby die in Oman accident