Follow KVARTHA on Google news Follow Us!
ad

കണ്ണൂരിലെ മലയോരങ്ങളില്‍ കനത്തമഴ തുടരുന്നു, വെള്ളപ്പൊക്ക ഭീഷണിയില്‍ ഇരിക്കൂര്‍

ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ ഇരിക്കൂര്‍ പുഴ കരകവിഞ്ഞൊഴുകി. വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നു Kerala, News, Rain, Kannur, Flood, House, shop, Road, school, ground, pump house, relief camp, Heavy rain in hill areas of Kannur
ഇരിക്കൂര്‍: (www.kvartha.com 10.09.2019) ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ ഇരിക്കൂര്‍ പുഴ കരകവിഞ്ഞൊഴുകി. വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നു ആളുകളെ മാറ്റി താമസിപ്പിക്കാന്‍ തുടങ്ങി. കഴിഞ്ഞ മാസത്തിലെ പ്രളയത്തില്‍ വെള്ളത്തില്‍ മുങ്ങിയ വീടുകളെല്ലാം ശുചീകരിച്ച് താമസം തുടങ്ങിയിരുന്നു. അപ്രതീക്ഷിതമായ പെയ്ത കനത്ത മഴയില്‍ തിങ്കളാഴ്ച രാത്രിയോടെയാണ് വെള്ളം കയറാന്‍ തുടങ്ങിയത്.

കഴിഞ്ഞ പ്രളയത്തില്‍ ഇരിക്കൂര്‍, കൂടാളി, മലപ്പട്ടം, പടിയൂര്‍ പ്രദേശങ്ങളിലെ രണ്ടായിരത്തോളം പേര്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലായിരുന്നു. മഴ ശമിക്കുകയും വെള്ളം വളരെയധികം താഴുകയും ചെയ്തതോടെ സാവധാനത്തില്‍ അവരവരുടെ വീടുകളിലേക്ക് താമസം മാറ്റുകയും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ അവസാനിപ്പിക്കുകയുമായിരുന്നു. വെള്ളം ഉയര്‍ന്നതോടെ എല്ലാ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും പ്രളയ, ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണുള്ളത്. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളും മിനി പാലങ്ങളും നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിലാണ്.

ആയിപുഴയിലെ ഓടക്കടവ് പാലം ഇരിക്കൂര്‍ ഡയനാമോസ് റോഡിലെ രണ്ട് മിനി പാലങ്ങള്‍, നിടുവള്ളൂര്‍ പുഴക്കര റോഡിലെ മിനി പാലം എന്നിവയെല്ലാം വെള്ളത്തിനടിയിലാണ്. ആയിപ്പുഴ കൂരാരി ഇരിക്കൂര്‍ പാലം ആയിപ്പുഴ മദ്‌റസ സ്‌കൂള്‍ റോഡ്, നിടുകുളം റോഡ്, ഡയനാമോസ് ഏഞ്ഞിടുക്ക് നിട്ടവള്ളൂര്‍ റോഡ്, പട്ടവം നിടുവള്ളൂര്‍ റോഡ്, നിടുകുളം കടവ് റോഡ്, നിലാമറ്റം കുട്ടാവ് പുഴക്കര റോഡ്, ആലിപ്പഴതുമ്പോല്‍ വാങ്ങലാട് റോഡ്, ഇരിക്കൂര്‍ പട്ടുവം വാണീവിലാസം സ്‌കൂള്‍ റോഡ് എന്നിവയും വെള്ളത്തിലാണ്.

ഡയനാമോസ് ഗ്രൗണ്ടിനു സമീപത്തെ കുന്നത്ത് മുഹമ്മദ് അഷ്‌റഫ്, ആദം കുട്ടി, സൈബുന്നിസ, കെ റഫീഖ്, അബ്ദുല്‍ ഖാദര്‍, ശിഹാബുദീന്‍, അബ്ദുര്‍ റഹ് മാന്‍, ആഇഷ എന്നിവരുടെ വീടുകളും ഇസ്‌ലാഹി ക്വാര്‍ട്ടേഴ്‌സും വെള്ളത്തിലായി. തിങ്കളാഴ്ച രാവിലെ 10ന് വന്‍തോതില്‍ ഉയര്‍ന്ന വെള്ളം പതിനൊന്നോടെ അല്‍പമായി കുറയാന്‍ തുടങ്ങിയെങ്കിലും വീടുകളുടെ പരിസരങ്ങളില്‍ നിന്നു താഴ്ന്നിട്ടില്ല. ഡയനാമോസ് ഗ്രൗണ്ടിനു സമീപത്തെ ഫഌര്‍ മില്ലും പരിസരത്തെ പഴയ വാട്ടര്‍ കിണറും പമ്പ് ഹൗസും വെള്ളത്തിലാണ്. ഇനിയൊരു പ്രളയത്തെ താങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് ഈ മേഖല.

Keywords: Kerala, News, Rain, Kannur, Flood, House, shop, Road, school, ground, pump house, relief camp, Heavy rain in hill areas of Kannur