Follow KVARTHA on Google news Follow Us!
ad

ഉമ്മന്‍ചാണ്ടി, ചെന്നിത്തല, വി കെ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ പ്രതികളായ ടൈറ്റാനിയം അഴിമതി കേസ് സി ബി ഐക്ക് വിട്ടു

Thiruvananthapuram, News, Trending, Politics, Oommen Chandy, Ramesh Chennithala, Corruption, CBI, Vigilance, Kerala
തിരുവനന്തപുരം: (www.kvartha.com 03.09.2019) മുന്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു ഡി എഫ് ഭരണകാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ പ്രതികളായ ടൈറ്റാനിയം അഴിമതി കേസ് സിബിഐയ്ക്ക് വിട്ടു.

ടൈറ്റാനിയം മുന്‍ ചെയര്‍മാന്‍ ടി ബാലകൃഷ്ണനും കേസില്‍ പ്രതിയാണ്. സ്ഥാപനത്തില്‍ മലിനീകരണ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണമാണ് സിബിഐക്ക് വിട്ടത്.

Government Hands Over Travancore Titanium Corruption Case To CBI, Thiruvananthapuram, News, Trending, Politics, Oommen Chandy, Ramesh Chennithala, Corruption, CBI, Vigilance, Kerala

2004-2006 കാലത്ത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും ഇബ്രാഹിം കുഞ്ഞ് വ്യവസായ വകുപ്പ് മന്ത്രിയുമായിരുന്ന കാലത്താണ് തിരുവനന്തപുരത്തെ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡില്‍ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിക്കാനുള്ള തീരുമാനമെടുത്തത്.

മലിനീകരണ നിയന്ത്രണ സംവിധാനം സ്ഥാപിക്കുന്നതിനുള്ള 256 കോടി രൂപയുടെ കരാറില്‍ 66 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണു കേസ്. 2006ല്‍ ആണ് സംഭവത്തില്‍ ആരോപണം ഉയര്‍ന്നതും വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയതും. കേസ് അന്വേഷിച്ച വിജിലന്‍സ് ഇന്റര്‍പോളിന്റെയുള്‍പ്പെടെ സഹായം തേടിയിരുന്നു.

ബ്രിട്ടനിലെ വിഎ ടെക് വെബാഗ്, എവിഐ യൂറോപ്പ്, ഫിന്‍ലന്‍ഡിലെ കെമടോര്‍ എക്കോ പ്ലാനിങ് എന്നീ കമ്പനികള്‍ വഴിയാണു യന്ത്രങ്ങള്‍ വാങ്ങിയത്. ഇവയുടെ യഥാര്‍ഥ വിലയും കമ്മിഷനായി നല്‍കിയ തുകയും അറിയിക്കണമെന്ന ആവശ്യവുമായാണ് ഇന്റര്‍പോളിനെ സമീപിച്ചത്.

ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് 80 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ടൈറ്റാനിയം മുന്‍ ചെയര്‍മാന്‍, മുന്‍ എം ഡി മാര്‍ എന്നിവരുള്‍പ്പെടെ ആറ് ഉന്നത ഉദ്യോഗസ്ഥരെയാണ് വിജിലന്‍സ് പ്രതികളാക്കിയത്.

ഈ കേസാണ് ഇപ്പോള്‍ സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് അന്താരാഷ്ട്ര ബന്ധം ഉള്ളതുകൊണ്ടാണ് കേസ് സിബിഐക്ക് വിടുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

അതേസമയം ഏത് ഏജന്‍സി വേണമെങ്കിലും അന്വേഷിച്ചോട്ടെയെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keyrwords: Government Hands Over Travancore Titanium Corruption Case To CBI, Thiruvananthapuram, News, Trending, Politics, Oommen Chandy, Ramesh Chennithala, Corruption, CBI, Vigilance, Kerala.