Follow KVARTHA on Google news Follow Us!
ad

സ്വര്‍ണ്ണവില കുറഞ്ഞു; ഉത്രാടദിനത്തില്‍ ചാഞ്ചാടി തിരുവോണദിനത്തില്‍ നിശ്ചലമായ സ്വര്‍ണ്ണവില വീണ്ടും ഇടിയുന്നു

ഉത്രാടദിനത്തില്‍ ചാഞ്ചാടി തിരുവോണദിനത്തില്‍ നിശ്ചലമായKerala, Kochi, News, Gold, Gold Price, Trending, Business, Gold rate decreases
കൊച്ചി: (www.kvartha.com 12.09.2019) ഉത്രാടദിനത്തില്‍ ചാഞ്ചാടി തിരുവോണദിനത്തില്‍ നിശ്ചലമായ സ്വര്‍ണ്ണവില വീണ്ടും ഇടിയുന്നു. വ്യാഴാഴ്ച്ച 240 രൂപ കുറഞ്ഞ് സ്വര്‍ണ്ണവില പവന് 28000 രൂപയിലെത്തി. 3,500 രൂപയാണ് ഗ്രാമിന്റെ വില.

സെപ്റ്റംബര്‍ നാലിന് സര്‍വ്വകാല റെക്കോര്‍ഡായ 29,120 രൂപയിലെത്തിയ സ്വര്‍ണ്ണവില പിന്നീട് തുടര്‍ച്ചയായി ഇടിയുന്നതാണ് വിപണി കണ്ടത്. ഉത്രാടദിനമായ സെപ്റ്റംബര്‍ 10ന് രാവിലെ 28,120 രൂപയായി കുറഞ്ഞ വില വൈകീട്ടായപ്പോള്‍ 28,240 രൂപയായി വര്‍ധിച്ചിരുന്നു. തിരുവോണദിവസമായ ബുധനാഴ്ച്ച വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല. ആഗോളവിപണിയിലെ സ്വര്‍ണ്ണത്തിന്റെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Gold, Gold Price, Trending, Business, Gold rate decreases