Follow KVARTHA on Google news Follow Us!
ad

മുസ്ലിംകളുടെ സ്വത്തവകാശത്തേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് ഹിന്ദുക്കളുടെ മൗലികാവകാശങ്ങള്‍ക്ക്; ബാബരി വിഷയത്തില്‍ സുപ്രീം കോടതിക്ക് സുബ്രമണ്യന്‍ സ്വാമിയുടെ ഉപദേശം

ബാബരി വിഷയത്തില്‍ സുപ്രീം കോടതിക്ക് ഉപദേശവുമായി ബിജെപിNational, Lucknow, Uttar Pradesh, BJP, Babri Masjid Demolition Case, Politics, News, Fundamental rights of Hindus are above property rights of Muslims; Says Subramanyan Swamy
ലഖ്‌നൗ: (www.kvartha.com 15.09.2019) ബാബരി വിഷയത്തില്‍ സുപ്രീം കോടതിക്ക് ഉപദേശവുമായി ബിജെപി എംപി സുബ്രമണ്യന്‍ സ്വാമി. അയോധ്യ കേസില്‍ മുസ്‌ലിംകളുടെ സ്വത്തവകാശത്തേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് ഹിന്ദുക്കളുടെ മൗലികാവകാശങ്ങള്‍ക്കാണെന്നും തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നും സുബ്രമണ്യന്‍ സ്വാമി പറഞ്ഞു. ജന്മദിനത്തില്‍ അയോധ്യയിലെത്തി പ്രാര്‍ഥന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കണം. രാമഭൂമിയില്‍ പ്രാര്‍ത്ഥന നടത്താമെന്നത് മൗലികാവകാശമാണ്. ബാബരി ഭൂമി തര്‍ക്കവും രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ ഹിന്ദുക്കളുടെ മൗലികാവകാശങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കികൊണ്ടാകണം വിധി പ്രഖ്യാപനം നടത്തേണ്ടത്. നവംബറില്‍ വിധി വരുമ്പോള്‍ ജനങ്ങള്‍ അത് ആഘോഷിക്കുമെന്നും സുബ്രമണ്യന്‍ സ്വാമി പറഞ്ഞു. അയോധ്യയിലെ 2.7 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള കേസില്‍ സുപ്രീംകോടതി വാദം കേട്ടുകൊണ്ടിരിക്കയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Lucknow, Uttar Pradesh, BJP, Babri Masjid Demolition Case, Politics, News, Fundamental rights of Hindus are above property rights of Muslims; Says Subramanyan Swamy