Follow KVARTHA on Google news Follow Us!
ad

ബിസിനസ് ടൂറിനിടെ പരിചയപ്പെട്ട യുവതിയുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കെ ഹൃദയാഘാതം വന്ന് മരിച്ചയാളുടെ ഭാര്യയ്ക്ക് കമ്പനി വര്‍ക്ക് പ്ലേസ് ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് നല്‍കണമെന്ന് കോടതി; ബിസിനസ് ട്രിപ്പിലാണെങ്കിലും മരണപ്പെട്ടത് കമ്പനിക്ക് വേണ്ടി ചെയ്ത ജോലിക്കിടെയല്ലെന്ന് കമ്പനി അഭിഭാഷകന്റെ വാദം, കുളിച്ചുകൊണ്ടിരിക്കെ മരിച്ചാല്‍ അത് കമ്പനിക്ക് വേണ്ടി ചെയ്തതല്ലെന്ന് പറയുമോയെന്ന് എതിര്‍ അഭിഭാഷകന്‍

ബിസിനസ് ടൂറിനിടെ ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കെ ഹൃദയാഘാതം മൂലം മരിച്ചയാളുടെ World, News, Paris, Death, Business, Insurance, Engineers, Hotel, French company liable after employee dies during sex on business trip
പാരിസ്: (www.kvartha.com 12.09.2019) ബിസിനസ് ടൂറിനിടെ ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കെ ഹൃദയാഘാതം മൂലം മരിച്ചയാളുടെ ഭാര്യയ്ക്ക് കമ്പനി വര്‍ക്ക് പ്ലേസ് ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് നല്‍കണമെന്ന് കോടതി വിധി. 2013ല്‍ നടന്ന സംഭവത്തിലാണ് ആറുവര്‍ഷം നീണ്ടുനിന്ന വിശദമായ വാദപ്രദിവാദങ്ങള്‍ക്കുശേഷം കുടുംബത്തിന് അനുകൂലമായി ഏറെ നിര്‍ണായകമായ വിധി ഉണ്ടായിരിക്കുന്നത്. ടി എസ് ഒ എന്ന പ്രമുഖ ഫ്രഞ്ച് കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ എഞ്ചിനീയറായിരുന്ന സേവ്യര്‍ എന്നയാളാണ് മരിച്ചത്.

സംഭവം ഇങ്ങനെ: 2013 ല്‍ സേവ്യറിനെ ഒരു ബിസിനസ് ട്രിപ്പിന് ഫ്രാന്‍സിലെ ഒരു നഗരത്തിലേക്ക് കമ്പനി പറഞ്ഞയച്ചു. ട്രിപ്പ് കഴിഞ്ഞ് മടങ്ങുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസം ഉച്ചയോടെ സേവ്യറിനെ അവിടുത്തെ ഒരു ബിസിനസ് ക്ലാസ് ഹോട്ടലിലെ ബെഡില്‍ ഹൃദയം നിലച്ച് മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. കമ്പനിയുടെ കണ്‍സ്ട്രക്ഷന്‍ വര്‍ക്ക് നടക്കുന്ന ലോയിറെറ്റ് അപ്പാര്‍ട്ട്‌മെന്റ്‌സില്‍ മേല്‍നോട്ടത്തിനായി ചെന്ന അദ്ദേഹം അവിടെ വെച്ച് ഒരു യുവതിയെ പരിചയപ്പെടുകയും പിന്നീട് കൂടുതല്‍ അടുത്ത ഇരുവരും സേവ്യര്‍ താമസിച്ചിരുന്ന മ്യുങ്ങ് സൊ ലോയിറിലെ ഹോട്ടലിലെത്തി ശാരീരിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു. ഇതിനിടെ അവിചാരിതമായി ഹൃദയാഘാതം സംഭവിച്ച സേവ്യര്‍ മരണപ്പെട്ടു.

സാധാരണ ജോലിക്കിടെ അപകടം സംഭവിച്ചാലുള്ള വര്‍ക്ക് പ്ലേസ് ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് സേവ്യറിന്റെ ഭാര്യയ്ക്ക് നല്‍കാന്‍ കമ്പനി വിസമ്മതിച്ചു. സേവ്യറിന് സംഭവിച്ചതിനെ ഒരു വര്‍ക്ക് പ്ലേസ് ആക്‌സിഡന്റായി കാണാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് കമ്പനി പറഞ്ഞത്. സേവ്യര്‍ മരണസമയത്ത് ജോലിയില്‍ ആയിരുന്നില്ല. ജോലിസ്ഥലത്തുനിന്നു മുന്‍കൂര്‍ അനുവാദം വാങ്ങാതെ അപ്രത്യക്ഷനായി സെക്‌സിലേര്‍പ്പെകൊണ്ടിരിക്കുകയായിരുന്നു. അതുമായി കമ്പനിക്ക് യാതൊരു ബന്ധവുമില്ല. മരണത്തിനു കാരണമായ ഹൃദയാഘാതം ജോലിചെയ്യുമ്പോഴോ, ജോലിയുടെ സമ്മര്‍ദം കാരണമോ ഉണ്ടായതല്ല എന്നൊക്കെ ടിഎസ്ഒ കമ്പനി പരമാവധി വാദിച്ചു. അതിനാല്‍ തന്നെ നഷ്ടപരിഹാരം കൊടുക്കേണ്ട ബാധ്യത കമ്പനിക്കില്ലെന്നും കമ്പനിയുടെ ലീഗല്‍ അഡ്വൈസര്‍ വാദിച്ചു.

എന്നാല്‍ 'സെക്‌സ്' എന്നത് ഭക്ഷണം കഴിക്കുകയോ, കുളിക്കുകയോ ഒക്കെ ചെയ്യുന്നത് പോലെ വളരെ സ്വാഭാവികമായ പ്രക്രിയയാണെന്നും, ഏതൊരു സാഹചര്യത്തില്‍ ആരുമൊത്താണ് സേവ്യര്‍ ലൈംഗീകബന്ധത്തിലേര്‍പ്പെട്ടത് എന്ന കാര്യം അന്വേഷിക്കേണ്ട കാര്യം കമ്പനിക്കില്ല എന്നും സേവ്യറിന്റെ അഭിഭാഷകന്‍ വാദിച്ചു. ജീവനക്കാരന്‍ കുളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് മരിച്ചതെങ്കില്‍, കുളി കമ്പനിക്കു വേണ്ടിയുള്ള ജോലി അല്ലായിരുന്നു, അതിനിടെ മരിച്ചതിനാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല എന്ന് കമ്പനി പറയുമോയെന്നും അഭിഭാഷകന്‍ ചോദിച്ചു. ശക്തമായ വാദപ്രതിപാദങ്ങള്‍ക്കൊടുവില്‍ കമ്പനിയുടെ വാദങ്ങള്‍ തള്ളിക്കളഞ്ഞ കോടതി സേവ്യറിന്റെ ആശ്രിതര്‍ക്ക് എല്ലാവിധ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും നഷ്ടപരിഹാരങ്ങളും നല്‍കണമെന്ന് വിധിക്കുകയായിരുന്നു.

Keywords: World, News, Paris, Death, Business, Insurance, Engineers, Hotel, French company liable after employee dies during sex on business trip