Follow KVARTHA on Google news Follow Us!
ad

5 മണിക്കൂറോളം സ്‌കൂള്‍ ബസില്‍ കുടുങ്ങിയ നാലുവയസുകാരി ഗുരുതരാവസ്ഥയില്‍; തലച്ചോറില്‍ ഓക്‌സിജന്‍ നഷ്ടപ്പെട്ട അവസ്ഥയില്‍ വിദ്യാര്‍ത്ഥിനി

അഞ്ചു മണിക്കൂറോളം സ്‌കൂള്‍ ബസില്‍ കുടുങ്ങിയ നാലുവയസുകാരി ഗുരുതരാവസ്ഥയില്‍. റുസ്താഖ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. കിന്റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ഥിനിയായ സ്വദേശി ബാലിക കഴിഞ്ഞMuscat, News, Gulf, World, School Bus, Student, Students, hospital, Treatment
മസ്‌കത്ത്: (www.kvartha.com 20.09.2019) അഞ്ചു മണിക്കൂറോളം സ്‌കൂള്‍ ബസില്‍ കുടുങ്ങിയ നാലുവയസുകാരി ഗുരുതരാവസ്ഥയില്‍. റുസ്താഖ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. കിന്റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ഥിനിയായ സ്വദേശി ബാലിക കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂളിലേക്കുള്ള യാത്രാമധ്യേ വിദ്യാര്‍ത്ഥിനി ഉറങ്ങിപ്പോയത് ഡ്രൈവറുടെയും ബസിലുണ്ടായിരുന്ന അധ്യാപികയുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.

മറ്റു വിദ്യാര്‍ത്ഥികളെ ഇറക്കിയ ശേഷം ഡ്രൈവര്‍ ബസുമായി പോയി വീടിനടുത്ത് വെയിലത്ത് നിര്‍ത്തിയിടുകയായിരുന്നു. വിദ്യാര്‍ത്ഥിനി ഉണര്‍ന്നെങ്കിലും ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. കുട്ടികളെ തിരിച്ചുകൊണ്ടുപോവാനായി ബസ് എടുക്കാന്‍ ഡ്രൈവര്‍ വന്നപ്പോഴാണ് കുട്ടിയെ ഗുരുതരാവസ്ഥയില്‍ കണ്ടത്.

Muscat, News, Gulf, World, School Bus, Student, Students, hospital, Treatment, Four-year-old girl left on bus, admitted to ICU in critical condition

ഉടനെ റുസ്താഖിലെ ഹെല്‍ത്ത് സെന്ററില്‍ പ്രഥമിക ശുശ്രൂഷ നല്‍കുകയും തുടര്‍ന്ന് പ്രധാന ആശുപത്രിയിലേക്ക് കൊണ്ടുവന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലച്ചോറില്‍ ഓക്‌സിജന്‍ നഷ്ടപ്പെട്ട അവസ്ഥയിലാണ് വിദ്യാര്‍ത്ഥിനിയെന്നാണ് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Muscat, News, Gulf, World, School Bus, Student, Students, hospital, Treatment, Four-year-old girl left on bus, admitted to ICU in critical condition