Follow KVARTHA on Google news Follow Us!
ad

പിന്നില്‍ നിന്ന ശേഷം പൊരുതിക്കയറി ഇംഗ്ലണ്ട്; എട്ടുഗോള്‍ പിറന്ന ആവേശപ്പോരില്‍ ഇംഗ്ലീഷുപടയുടെ വിജയഭേരി

എട്ടുഗോളുകള്‍ പിറന്ന ആവേശപ്പോരില്‍ പിന്നില്‍ നിന്ന ശേഷം Sports, Football, News, Europe, England, Euro Cup, Qualifier, England beat Kosovo in eight-goal thriller
കൊസോവ: (www.kvartha.com 11.09.2019) എട്ടുഗോളുകള്‍ പിറന്ന ആവേശപ്പോരില്‍ പിന്നില്‍ നിന്ന ശേഷം പൊരുതിക്കയറി ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. യൂറോ കപ്പ് യോഗ്യാത റൗണ്ട് മത്സരത്തില്‍ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് കൊസോവയെയാണ് ഇംഗ്ലണ്ട് തകര്‍ത്തത്. സെന്റ് മേരീസ് സ്റ്റേഡിയത്തില്‍ പിറന്ന ഗോള്‍മഴ ആരാധകര്‍ക്ക് കാഴ്ച്ചവിരുന്നായി.

Sports, Football, News, Europe, England, Euro Cup, Qualifier,


വാലണ്‍ ബെരിഷയുടെ 34 ആം സെക്കന്റിലെ ഗോള്‍ ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും തിരിച്ച് വന്നാണ് ഇംഗ്ലണ്ട് ജയിച്ചത്. ഇംഗ്ലണ്ടിനായി ജാഡണ്‍ സാഞ്ചോ ഇരട്ടഗോള്‍ നേടിയപ്പോള്‍ റഹീം സ്റ്റര്‍ലിങ്ങും ഹാരി കെയ്‌നും ഓരോ ഗോള്‍ വീതം നേടി. ഒരു ഗോള്‍ വൊജോഡോയിലൂടെ കൊസവ ദാനം നല്‍കുകയായിരുന്നു. കൊസോവയ്ക്ക് വേണ്ടി വേദത്ത് മുരിഖി ഇരട്ടഗോള്‍ നേടിയപ്പോള്‍ വാലണ്‍ ബെരിഷയുടെ വകയായിരുന്നു. ജയത്തോടെ ഗ്രൂപ്പ് എയിലെ ഒന്നാംസ്ഥാനം ഇംഗ്ലണ്ട് അരക്കിട്ടുറപ്പിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, Europe, England, Euro Cup, Qualifier, England beat Kosovo in eight-goal thriller