Follow KVARTHA on Google news Follow Us!
ad

മിണ്ടാപ്രാണിയെന്ന പരിഗണന പോലുമില്ല; ഭക്ഷണവും വെള്ളവും നല്‍കാതെ വീട്ടില്‍ പൂട്ടിയിട്ട വളര്‍ത്തുനായ ചത്തു; വീട്ടമ്മയ്‌ക്കെതിരെ കേസ്

മിണ്ടാപ്രാണിയെന്ന പരിഗണന പോലുമില്ലാതെ ഭക്ഷണവും വെള്ളവുംThrissur, News, Local-News, Case, Police, Complaint, Crime, Criminal Case, Kerala,
തൃശൂര്‍: (www.kvvartha.com 19.09.2019) മിണ്ടാപ്രാണിയെന്ന പരിഗണന പോലുമില്ലാതെ ഭക്ഷണവും വെള്ളവും നല്‍കാതെ വീട്ടില്‍ പൂട്ടിയിട്ട വളര്‍ത്തുനായ ചത്ത സംഭവത്തില്‍ വീട്ടമ്മക്കെതിരെ പേലീസ് കേസെടുത്തു. കാര്യാട്ടുകര പ്രശാന്തി നഗറിലെ ബിസിലിക്കെതിരെയാണ് മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം വെസ്റ്റ് പോലീസ് കേസെടുത്തത്.

വാടകയ്ക്ക് താമസിക്കുകയാണ് ബിസിലി. കഴിഞ്ഞ രണ്ടാഴ്ചയായി ബിസിലിയുടെ വീട്ടിലെ വളര്‍ത്തുനായയുടെ ദയനീയ കുര തുടരുന്നതിനാല്‍ നാട്ടുകാരുടെ പരാതിയനുസരിച്ച് മൃഗസ്നേഹി സംഘടനയായ പോസിന്റെ പ്രവര്‍ത്തക പ്രീതി ശ്രീവത്സന്‍ ഇടപെട്ടു.

Dog's death; case against house wife, Thrissur, News, Local-News, Case, Police, Complaint, Crime, Criminal Case, Kerala

എന്നാല്‍ ഗേറ്റ് പൂട്ടിക്കിടന്നതിനാല്‍ അകത്ത് കടക്കാനന്‍ കഴിഞ്ഞിലല്ല. ഇതോടെ പോലീസ് സഹായത്തോടെ മതില്‍ ചാടിക്കടന്ന് നായയെ കണ്ടെത്തി. അതേസമയം വാതിലില്‍ മുട്ടിയിട്ടും തുറക്കാനോ പുറത്തുവരാനോ താമസക്കാരി തയാറായില്ല. തുടര്‍ന്ന് ഏറെനേരം കഴിഞ്ഞ് പുറത്തിറങ്ങിയ ഇവരെക്കൊണ്ട് നായയെ പൂട്ടിയിട്ട മുറി നിര്‍ബന്ധിച്ച് തുറപ്പിച്ചപ്പോള്‍ മലമൂത്രവിസര്‍ജനം നടത്തി, വൃത്തിഹീനമായ അന്തരീക്ഷത്തില്‍ മൃതപ്രായനായിരുന്നു നായ.

ഷിറ്റിയു എന്ന ജാപ്പനീസ് ബ്രീഡില്‍പ്പെട്ട ഒരു വയസ് പ്രായമുള്ള നായയാണ് വീട്ടമ്മയുടെ പരിചരണം ലഭിക്കാത്തതിനെ തുടര്‍ന്ന് പരിതാപകരമായ അവസ്ഥയിലേക്ക് നീങ്ങിയത്. എന്നാല്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ നായ ചത്തു. തുടര്‍ന്ന് പ്രീതിയുടെ പരാതിയില്‍ പോലീസ് ബിസിലിക്കെതിരെ കേസെടുക്കുകയായിരുന്നു. ജഡം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. അതേസമയം ബിസിലിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം പരിഗണിക്കുമെന്ന് പോലീസ് അറിയിച്ചു.

Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dog's death; case against house wife, Thrissur, News, Local-News, Case, Police, Complaint, Crime, Criminal Case, Kerala.