Follow KVARTHA on Google news Follow Us!
ad

കരാറുകാരന്റെ മരണം: കോണ്‍ഗ്രസ് പ്രതിരോധത്തില്‍ അന്വേഷണത്തിനായി പാര്‍ട്ടി കമ്മിഷന്‍

കെ കരുണാകരന്‍ സ്മാരക ആശുപത്രിക്കു മുകളില്‍ വെച്ചു കരാറുകാരന്‍ ആത്മഹത്യ ചെയ്തKannur, News, Suicide, Death, Trending, Probe, Kerala, Congress,
കണ്ണൂര്‍: (www.kvartha.com 07.09.2019) കെ കരുണാകരന്‍ സ്മാരക ആശുപത്രിക്കു മുകളില്‍ വെച്ചു കരാറുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് പ്രതിരോധത്തില്‍ . ആന്തൂര്‍ നഗരസഭ കെട്ടിട നിര്‍മാണ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പ്രവാസി പാറയില്‍ സാജന്റെ കുടുംബത്തോടൊപ്പം നിന്നു നീതിക്കായി പോരാടിയ കോണ്‍ഗ്രസിന് പുതിയ സംഭവ വികാസങ്ങള്‍ കനത്ത തിരിച്ചടിയായിരിക്കുകയാണ്.

കെട്ടിട നിര്‍മാണ കരാറുകാരന്‍ മുതുപ്പാറ കുന്നേല്‍ ജോസഫിനെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. ലീഡര്‍ കെ കരുണാകരന്‍ സ്മാരക ട്രസ്റ്റ് ചെറുപുഴ ഡവലപ്പേഴ്‌സ് കമ്പനി, സിയാദ് കമ്പനി എന്നിവയുടെ ഉടമസ്ഥയിലുള്ളതാണ് കെട്ടിടം.

Contractor's death case; Party commission to investigate in Congress defense, Kannur, News, Suicide, Death, Trending, Probe, Kerala, Congress

ഇതിന്റെ നിര്‍മാണ ചുമതല ഏറ്റെടുത്തത് ജോസഫായിരുന്നു. ചെറുപുഴ ഡവലപ്പേഴ്‌സ്, സിയാദ് എന്നിവയില്‍ നിന്നുമായി ഒന്നേകാല്‍ കോടി രൂപ ജോസഫിനു ലഭിക്കാനുണ്ടെന്നാണ് സഹോദരന്‍ പറയുന്നത്. ഇയാളുടെ പരാതിയില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ എട്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇവരെ ചോദ്യം ചെയ്തിട്ടില്ല.

സംഭവത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് യാതൊരു ബന്ധമില്ലെന്നും ഈക്കാര്യം അന്വേഷിക്കാന്‍ സോണി സെബാസ്റ്റ്യന്‍, മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവരെ ഉള്‍പ്പെടുത്തിയുള്ള രണ്ടംഗ കമ്മിഷനെ നിയോഗിച്ചിട്ടുണ്ടെന്നും സതീശന്‍ പാച്ചേനി പറഞ്ഞു. എന്നാല്‍ ജോസഫിന്റെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം.

സപ്തംബര്‍ നാലിന് കാണാതായ ജോസഫിനെ പിറ്റേന്നു രാവിലെയാണ് ചോര വാര്‍ന്നൊഴുകി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈ ഞരമ്പിലേറ്റ മുറിവാണ് മരണകാരണമെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഞരമ്പുകള്‍ മുറിച്ചതെന്നു കരുതുന്ന ബ്‌ളേഡ് സമീപത്തു നിന്നും കണ്ടെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Contractor's death case; Party commission to investigate in Congress defense, Kannur, News, Suicide, Death, Trending, Probe, Kerala, Congress.