Follow KVARTHA on Google news Follow Us!
ad

ഗോമാതാവിനെ തൊട്ടാല്‍ തൊട്ടവനെ തട്ടുമെന്ന വിധി വന്നതോടെ ഗോ സംരക്ഷണം തകൃതി, പശുക്കളുടെ എണ്ണം വര്‍ധിച്ചു, ഒടുവില്‍ ആഹാരവും വെള്ളവുമില്ലാതെ മധ്യപ്രദേശിലെ ഗോ സംരക്ഷണശാലയില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്തു

ഗോസംരക്ഷണ നിയമം കര്‍ശനമാക്കിയതോടെ പശുക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. National, News, Madhya pradesh, Food, Water, Cow, street, Civic Authorities in Madhya Pradesh Face Flak Over Death of 10 Cows in 'Overcrowded' Shed
ഭോപ്പാല്‍: (www.kvartha.com 12.09.2019) ഗോസംരക്ഷണ നിയമം കര്‍ശനമാക്കിയതോടെ പശുക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. മധ്യപ്രദേശിലെ ഒരു ഗോസംരക്ഷണ ശാലയില്‍ വെള്ളവും ആഹാരവും ലഭക്കാതെ പശുക്കള്‍ കൂട്ടത്തോടെ ചത്തു. ഹര്‍ദാ ജില്ലയിലെ ഒരു പ്രാദേശിക ഗോസംരക്ഷണശാലയിലെ പത്തോളം പശുക്കളാണ് ചത്തത്.

ഇതേ തുടര്‍ന്ന് ജില്ലാ അധികൃതര്‍ക്ക് നേരെ വിമര്‍ശനമുയര്‍ന്നിരിക്കുകയാണ്. പശുക്കളുടെ അവശിഷ്ടങ്ങള്‍ സമീപസ്ഥലത്തു നിന്ന് കണ്ടെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടക്കത്തില്‍ സംഭവം മൂടി വെക്കാന്‍ ശ്രമിച്ച അധികൃതര്‍ എന്നാല്‍ ഇപ്പോള്‍ പശുക്കള്‍ കൂട്ടത്തോടെ ചാകാനുണ്ടായ കാരണങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

തെരുവില്‍ അലഞ്ഞു നടക്കുന്ന പശുക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ആഗസ്റ്റ് 29 നാണ് ഹര്‍ദയിലെ ഗോശാല പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ പശുക്കളുടെ എണ്ണം വര്‍ധിച്ചതോടെ അവയുടെ പരിപാലിക്കാനുള്ള അത്രയും സൗകര്യം ഇവിടെയുണ്ടായിരുന്നില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്.

അറുന്നൂറോളം പശുക്കളെ പരിപാലിച്ചിരുന്ന ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഉണ്ടായിരുന്നില്ലെന്നും ആവശ്യത്തിന് ആഹാരവും വെള്ളവും പോലും ലഭിക്കാതെയാണ് മൃഗങ്ങള്‍ ചത്തതെന്നും ജനങ്ങള്‍ ആരോപിക്കുന്നു.


Keywords: National, News, Madhya pradesh, Food, Water, Cow, street, Civic Authorities in Madhya Pradesh Face Flak Over Death of 10 Cows in 'Overcrowded' Shed