Follow KVARTHA on Google news Follow Us!
ad

'ഉള്‍ക്കിടിലത്തിന്റെ 15 മിനിറ്റ്'; ചരിത്രനിമിഷത്തിലേക്ക് ഇനി ഒരു പകല്‍ ദൂരം മാത്രം; ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യമാകാനുള്ള തയ്യാറെടുപ്പില്‍ ഇന്ത്യ

ഐ എസ് ആര്‍ ഒയുടെ രണ്ടാം ചന്ദ്രയാന്‍ ദൗത്യപേടകം ലക്ഷ്യത്തിലെത്താന്‍Bangalore, News, Technology, ISRO, Trending, Researchers, National,
ബംഗളൂരു: (www.kvartha.com 06.09.2019) ഐ എസ് ആര്‍ ഒയുടെ രണ്ടാം ചന്ദ്രയാന്‍ ദൗത്യപേടകം ലക്ഷ്യത്തിലെത്താന്‍ ഇനി ഒരു പകല്‍ദൂരം മാത്രം. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്ക് ശേഷം ഇപ്പോള്‍ നിശ്ചയിച്ച പ്രകാരം വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ മാറിലേക്ക് പതുക്കെ താണിറങ്ങും. ജൂലൈ 22നു ഭൂമിയില്‍ നിന്നു പുറപ്പെട്ട്, ഒന്നരമാസം കൊണ്ട് 3.84 ലക്ഷം കിലോമീറ്റര്‍ ദൂരം പിന്നിട്ട് ചന്ദ്രന്റെ ഉപരിതലത്തില്‍ തൊടാനൊരുങ്ങുകയാണു ചന്ദ്രയാന്‍ രണ്ടിന്റെ ലാന്‍ഡര്‍ വിക്രം.

ഇനിയുള്ളത് ചങ്കിടിപ്പിന്റെ നിമിഷങ്ങളാണ്. ഇസ്‌റോ ചെയര്‍മാന്‍ ഡോ കെ ശിവന്റെ വാക്കുകളില്‍ 'ഉള്‍ക്കിടിലത്തിന്റെ 15 മിനിറ്റ്'. ദൗത്യത്തിന്റെ ഭാഗമായ 'വിക്രം' ലാന്‍ഡര്‍ വിജയകരമായി ഇറങ്ങിയാല്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യമാകും ഇന്ത്യ; ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യവും.

Chandrayaan-2: Former Isro scientist explains how Indian Moon mission is different from other rovers, Bangalore, News, Technology, ISRO, Trending, Researchers, National

ഭൂമിയില്‍ ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോള്‍ ചന്ദ്രനില്‍ പതിനാല് ദിനരാത്രങ്ങള്‍ നീളുന്ന ഒരു പകലിലേക്ക് സൂര്യന്‍ ഉദിക്കും. ഭൂമിയിലെ പതിനാല് ദിവസമാണ് ചന്ദ്രനില്‍ ഒരു പകല്‍. രാത്രിയും അതുപോലെ തന്നെ. ദക്ഷിണ ധ്രുവത്തിലെ മാന്‍ഡിനസ്, സിംപ്‌ളിയന്‍സ് ഗര്‍ത്തങ്ങളുടെ നടുവിലെ സ്ഥലത്ത് ലാന്‍ഡര്‍ ഇറക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. അവിടത്തെ കാലാവസ്ഥയും മറ്റ് സാഹചര്യങ്ങളുമാണ് പരിശോധിക്കുക. അവിടെ ഇറങ്ങാനായില്ലെങ്കില്‍ അതിനോട് ചേര്‍ന്ന് തെക്കുപടിഞ്ഞാറ് ദിശയിലുള്ള സ്ഥലത്ത് ഇറങ്ങാനുള്ള സാധ്യതയും പരിശോധിക്കും.

ലാന്‍ഡര്‍ നിലത്തിറങ്ങുന്ന കാല്‍മണിക്കൂര്‍ ഏറെ നിര്‍ണായകമായിരിക്കും. ശനിയാഴ്ച ഇറങ്ങാനായില്ലെങ്കില്‍ വീണ്ടുമിറങ്ങാന്‍ ചന്ദ്രനിലെ അടുത്തപകലിനായി ചന്ദ്രയാന് കാത്തിരിക്കേണ്ടിവരും. പകലിറങ്ങാനായാല്‍ ലാന്‍ഡറിനൊപ്പം പോകുന്ന പ്രജ്ഞാന്‍ റോവറിന് പകല്‍ വെളിച്ചത്തില്‍ മുഴുവന്‍ ചന്ദ്രനില്‍ ചുറ്റിനടന്ന് കാണാം. റോവറിന്റെ കളിയും ചുറ്റുപാടുകളും ലാന്‍ഡറിനും നല്ല വെളിച്ചത്തില്‍ കാണാനാകും. ഇതാണ് ചാന്ദ്രപകലിന്റെ നേട്ടം.

ശനിയാഴ്ച ചരിത്രമുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കാന്‍ ബംഗളൂരു പീനിയയിലെ ഇസ്റോ മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെത്തും. കേരളത്തില്‍നിന്നു രണ്ടു പേരുള്‍പ്പെടെ തെരഞ്ഞെടുക്കപ്പെട്ട 70 വിദ്യാര്‍ഥികളും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. സോഫ്റ്റ് ലാന്‍ഡിങ്ങിനു വേണ്ട നിര്‍ദേശം അപ്ലിങ്ക് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞദിവസം നടന്നതെന്ന് ഇസ്റോ (ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസംഘടന) ചെയര്‍മാന്‍ ഡോ കെ ശിവന്‍ അറിയിച്ചു. പേടകത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം തൃപ്തികരമാണ്.

ലാന്‍ഡറില്‍ നിന്ന് ഇറങ്ങുന്ന റോവര്‍ ചന്ദ്രന്റെ മണ്ണിലൂടെ ഉരുണ്ടു നീങ്ങും. റോവറിന്റെ ചക്രത്തില്‍ നിന്ന് ദേശീയ ചിഹ്നമായ അശോക ചക്രം ചന്ദ്രന്റെ മണ്ണില്‍ ഇന്ത്യന്‍ മുദ്രയായി പതിയും. ആ ചരിത്ര നിമിഷത്തെ വരവേല്‍ക്കാന്‍ ഇന്ത്യ മുഴുവന്‍ ഉറങ്ങാതെ കാത്തിരിക്കും. ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും അപ്പോള്‍ ഇന്ത്യയിലേക്കായിരിക്കും.

അന്താരാഷ്ട്ര പ്രശസ്തമായ നിരവധി ബഹിരാകാശ സ്ഥാപനങ്ങള്‍ ശ്രമിച്ച് പരാജയപ്പെട്ട ദൗത്യമാണ് ആദ്യ ശ്രമത്തില്‍ ഇന്ത്യ വിജയിപ്പിക്കാനൊരുങ്ങുന്നത്. ഇതുവരെ കാര്യങ്ങള്‍ ഭംഗിയായി ഇനി രണ്ടുനാള്‍ കൂടി ആ വിജയം കൂടെയുണ്ടാകുമെന്നാണ് പ്രതീക്ഷ. ഒന്നാം ചന്ദ്രയാന്‍ ദൗത്യത്തിന്റെ പതിനൊന്നാം വാര്‍ഷികത്തില്‍ ഒരു വിജയം കൂടി സമ്മാനിക്കാനുള്ള ശ്രമത്തിലാണ് ഐ എസ് ആര്‍ ഒയും ശാസ്ത്രജ്ഞരും.

ചന്ദ്രയാന്‍ രണ്ടിന്റെ നിയന്ത്രണവും നിരീക്ഷണവും ഏകോപിപ്പിക്കുന്നത് ബംഗളൂരുവിലെ പീനിയ ഐ എസ് ആര്‍ ഒ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്ക് കേന്ദ്രത്തിലെ (ഇസ്ട്രാക്) മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സില്‍ നിന്നാണ്. ചന്ദ്രോപരിതലത്തില്‍ ദൗത്യം ഇറങ്ങുന്ന ചരിത്രമൂഹൂര്‍ത്തത്തിനു ലോകം സാക്ഷ്യം വഹിക്കുന്നതും ഇവിടെ നിന്നു തന്നെ. ചന്ദ്രയാന്‍ കൈമാറുന്ന സന്ദേശങ്ങള്‍ ബംഗളൂരു ബയലാലുവിലുള്ള ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്ക് ആന്റിനകള്‍ സ്വീകരിച്ച ശേഷം ഇസ്ട്രാക്കിനു കൈമാറുന്നു. റേഡിയോ തരംഗത്തിന്റെതിനു സമാനമായ വേഗത്തിലാണ് സന്ദേശങ്ങള്‍ ഇവിടുത്തെ 18 മീറ്റര്‍, 32 മീറ്റര്‍ ഭീമന്‍ ആന്റിനകള്‍ സ്വീകരിക്കുന്നത്.

നാലു ലക്ഷം കിലോമീറ്റര്‍ അകലെ നിന്നുള്ള ദൗത്യത്തിലെ സന്ദേശങ്ങള്‍ ഭൂമിയിലെത്താന്‍ സെക്കന്‍ഡുകള്‍ മാത്രമേ വേണ്ടതുള്ളൂ. ദൗത്യം വിജയപഥമേറിയാല്‍ ഇവയിലുള്ള ശാസ്ത്രീയ ഉപകരണങ്ങളില്‍ (പേലോഡ്) നിന്നുള്ള സാങ്കേതിക വിവരങ്ങള്‍ സ്വീകരിക്കുന്നതും ഈ ആന്റിനകളാണ്.

ഇരുന്നൂറോളം ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരുമാണ് ഇസ്ട്രാക്കില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ രാപകല്‍ പ്രവര്‍ത്തിക്കുന്നത്. ചന്ദ്രയാന്റെ ഭാഗമായ ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയുടെ ഓരോ നീക്കവും സമയബന്ധിതമായി നേരത്തേ പ്രോഗ്രാം ചെയ്തവയാണ്. എന്നാല്‍ ഭൂമിയില്‍ നിന്നു നിയന്ത്രണമില്ലാതെ ലാന്‍ഡര്‍ എല്ലാം സ്വയം ചെയ്യേണ്ടതിനാലാണ് ചന്ദ്രനിലിറങ്ങുന്ന അവസാന 15 മിനിറ്റ് ദൗത്യത്തെ സംബന്ധിച്ച് അതീവനിര്‍ണായകമായത്.

ഭ്രമണപഥം താഴ്ത്തുന്നതിനു ചുരുക്കുന്നതിനും ചന്ദ്രനില്‍ ദൗത്യം സുരക്ഷിതമായി ഇറക്കുന്നതിനുമായി മോട്ടോറുകള്‍ ജ്വലിപ്പിക്കുന്ന പ്രൊപ്പല്‍ഷന്‍ സംവിധാനം, ദിശാനിയന്ത്രണം, ടെലി കമാന്‍ഡ്, വാര്‍ത്താവിനിമയം, സെന്‍സറുകളുടെ പ്രവര്‍ത്തനം എന്നിവയുടെയെല്ലാം നിയന്ത്രണവും ഏകോപനവുമായി ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തനനിരതമാണ് ഇവിടം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chandrayaan-2: Former Isro scientist explains how Indian Moon mission is different from other rovers, Bangalore, News, Technology, ISRO, Trending, Researchers, National.