Follow KVARTHA on Google news Follow Us!
ad

മണിക്കൂറിന് 3000 മുതലുള്ളത് കൈവശമുണ്ട്, പ്രായം കുറയുമ്പോള്‍ റേറ്റ് കൂടും, 21 വയസ് മുതലുള്ളത് റെഡിയുണ്ട്; സ്ത്രീകളാണ് ആവശ്യക്കാരെങ്കില്‍ പുരുഷന്മാരെ എത്തിച്ചുനല്‍കാനും തയ്യാര്‍, ആവശ്യക്കാരെന്ന വ്യാജേന വിളിച്ചപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍; ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് സംസ്ഥാനത്ത് വന്‍ മാര്‍ക്കറ്റ്, പോലീസ് റെയ്ഡ് ഉണ്ടാകില്ലേ എന്ന് ചോദിച്ചപ്പോള്‍ അതൊന്നും ഭയക്കേണ്ടെന്ന മറുപടിയും

സംസ്ഥാനത്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് വന്‍ മാര്‍ക്കറ്റ്. ആവശ്യക്കാരെന്ന വ്യാജേന News, Thiruvananthapuram, Kerala, Police, Online, Raid,
തിരുവനന്തപുരം:(www.kvartha.com 03/09/2019) സംസ്ഥാനത്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് വന്‍ മാര്‍ക്കറ്റ്. ആവശ്യക്കാരെന്ന വ്യാജേന വിളിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഇതിനെതിരെ പോലീസ് നടപടികളും അന്വേഷണങ്ങളും ശക്തിയുക്തം തുടരുന്നുണ്ടെങ്കിലും ഓണ്‍ലൈന്‍ പെണ്‍വാണിഭമാര്‍ക്കറ്റ് നിര്‍ബാധം തുടരുകയാണ്. സ്ത്രീകളാണ് ആവശ്യക്കാരെങ്കില്‍ പുരുഷന്മാരെ എത്തിച്ചുനല്‍കാനും സംഘം തയ്യാറാണ്. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം വ്യാപകമായി പ്രവര്‍ത്തിക്കുന്നുണ്ട്.

News, Thiruvananthapuram, Kerala, Police, Online, Raid, Big Market in Kerala for Online immoral traffic


സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘമാണ് പെണ്‍വാണിഭത്തിന് നേതൃത്വം നല്‍കുന്നത്. വെബ്‌സൈറ്റ് രൂപീകരിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം. ആവശ്യക്കാര്‍ക്ക് ബന്ധപ്പെടാനായി സൈറ്റില്‍ ഫോണ്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്. ഈ നമ്പറില്‍ വിളിച്ചാല്‍ സ്ത്രീകളാണ് സംസാരിക്കുന്നത്. ഫോണ്‍ എടുത്തയുടന്‍ പേര് പറഞ്ഞ് പരിചയപ്പെടുത്താനും ഇവര്‍ തയ്യാറാണ്.

ഏത് പ്രായക്കാരെയും ഇഷ്ടമുള്ള സ്ഥലത്ത് എത്തിച്ചുതരാന്‍ തയ്യാറാണെന്ന് ഒരു മറയും കൂടാതെ സ്ത്രീശബദം മറുപടി നല്‍കുന്നുണ്ട്. ഓരോരുത്തരുടെയും റേറ്റും അപ്പോള്‍ തന്നെ പറയും. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ചാണ് കച്ചവടം പുരോഗമിക്കുന്നത്. 21 വയസ് മുതലുള്ളത് പക്കലുണ്ടെന്നാണ് ഫോണില്‍ പറഞ്ഞതെങ്കിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ വരെ റെഡിയാണെന്നാണ് സൂചന.

മണിക്കൂറിന് 3000 മുതലുള്ളത് കൈവശമുണ്ട്. 10,000 മുതല്‍ 25,000 രൂപ വരെയാണ് ചിലരില്‍ നിന്ന് ഈടാക്കുന്നതെന്ന വെളിപ്പെടുത്തലും സംഘം നടത്തി. തിരുവനന്തപുരത്ത് തമ്പാനൂരിലും പ്ലാമൂട്ടിലുമാണ് സംഘത്തിന്റെ പ്രധാന കേന്ദ്രമെന്നാണ് അറിയുന്നത്. രണ്ടിടത്തും സ്ത്രീകളാണ് ഏജന്റുമാര്‍.

ഇടപാടുകാരുമായി സ്ഥലം പറഞ്ഞ് ഉറപ്പിക്കാന്‍ സൗകര്യമുണ്ടെന്നും ഏജന്റുമാര്‍ പറയുന്നുണ്ട്. നേരിട്ട് പണം കൈമാറിയാല്‍ മതി. സൈറ്റില്‍ കണ്ട ഒരു നമ്പറിലേക്ക് വിളിച്ചപ്പോള്‍ തമ്പാനൂരില്‍ എത്തിയിട്ട് വിളിച്ചാല്‍ മതിയെന്നായിരുന്നു മറുപടി. പോലീസ് റെയ്ഡ് ഉണ്ടാകില്ലേ എന്ന് ചോദിച്ചപ്പോള്‍ അതൊന്നും ഭയക്കേണ്ട എന്ന മറുപടിയും ലഭിച്ചു.

സ്ഥലം ങ്ങള്‍ മാറുമ്പോള്‍ റേറ്റിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് ഡിമാന്‍ഡ് കൂടുതല്‍. തൃശൂരില്‍ കുറഞ്ഞ വിലയ്ക്ക് കാര്യം സാധിക്കും. എന്നാലും അയ്യായിരത്തില്‍ കുറഞ്ഞ് ആളെ കിട്ടാന്‍ പ്രയാസമാണെന്നാണ് ഈ രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെട്ട് ഹേമന്ദ് എന്ന് പരിചയപ്പെടുത്തിയ ഒരു ഏജന്റ് പറഞ്ഞത്.

തൃശൂരില്‍ മധു എന്നൊരാളാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ കണ്ണിയെന്നും വിവരം ലഭിച്ചു. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയിട്ട് ഇരകളെ തിരഞ്ഞെടുക്കാമെന്നാണ് ഇയാള്‍ പറഞ്ഞത്. ഏത് പ്രായത്തിലുള്ള യുവതികളെയാണ് ആവശ്യമെന്ന് മുന്‍കൂട്ടി പറയണമെന്ന ഒരു നിബന്ധന കൂടി ഇയാള്‍ മുന്നോട്ടുവെക്കുന്നുണ്ട്.

തിരുവനന്തപുരത്ത് ചില വീടുകള്‍ കേന്ദ്രീകരിച്ചും കൊച്ചിയിലും തൃശൂരും ചില ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചുമാണ് പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ചില സ്റ്റാര്‍ ഹോട്ടലുകളിലും സംഘം കേന്ദ്രമാക്കിയിട്ടുണ്ടത്രെ. സ്വന്തം സ്ഥലം ഉണ്ടെങ്കില്‍ അവിടെ എത്തിച്ചുനല്‍കാനും തയ്യാറാണ്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചുംബന സമരത്തിന്റെ മറവില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭം തഴച്ചുവളര്‍ന്നതോടെയാണ് ഈ സംഘത്തിനെതിരെ പോലീസ് നടപടി കടുപ്പിച്ചത്. ഊര്‍ജിതമായ അന്വേഷണവും നിരവധി റെയ്ഡും മൂലം ഒട്ടേറെപേര്‍ അന്ന് പിടിയിലുമായി. ഇത്തരം ഓണ്‍ലൈന്‍ സൈറ്റുകളെ പോലീസ് സ്‌പെഷ്യല്‍ ടീം രൂപീകരിച്ച് നിരന്തരം നിരീക്ഷിക്കുന്നുണ്ടെങ്കിലും ഇത്തരം സംഘങ്ങള്‍ കൂണ്‍പോലെ മുളച്ചുപൊന്തുകയാണ്.

പെണ്‍കുട്ടികളെയും യുവതികളേയും ഉള്‍പ്പെടെ തങ്ങളുടെ വലയില്‍ വീഴ്ത്തിയാണ് സംഘത്തിന്റെ പ്രവര്‍ത്തനമെന്നാണ് സൂചന. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരും കേരളത്തിലുള്ളവരെയുമൊക്കെ ഇത്തരത്തില്‍ സംഘം കെണിയില്‍ പെടുത്തിയിട്ടുണ്ടെന്നും വിവരമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Police, Online, Raid, Big Market in Kerala for Online immoral traffic