Follow KVARTHA on Google news Follow Us!
ad

തുടര്‍ച്ചയായുള്ള അവധിയില്‍ ബാങ്കുകള്‍ തിങ്കളും വ്യാഴവും മാത്രം; എ.ടി.എമ്മുകള്‍ പണക്ഷാമത്തിലേക്ക്

ഓണവും മുഹറവും രണ്ടാംശനിയും ഞായറും ഒക്കെച്ചേര്‍ന്ന് തുടര്‍ച്ചയായുള്ള അവധിക്കുശേഷം സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുംNews, Kerala, Thiruvananthapuram, Bank, Holidays, Onam, News, Kerala, Thiruvananthapuram, Bank, Holidays, Onam, Banks only Mondays and Thursdays; Continuous Holidays

തിരുവനന്തപുരം: (www.kvartha.com 09.08.2019) ഓണവും മുഹറവും രണ്ടാംശനിയും ഞായറും ഒക്കെച്ചേര്‍ന്ന് തുടര്‍ച്ചയായുള്ള അവധിക്കുശേഷം സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇനി 16-നേ തുറക്കൂ.

ഞായറാഴ്ച മുതല്‍ കേരളം അവധിയിലായി.തിങ്കളാഴ്ച മുഹറമാണെങ്കിലും ബാങ്കവധിയില്ല. മൂന്നാംഓണമായ വ്യാഴാഴ്ചയും ബാങ്ക് പ്രര്‍ത്തിക്കും. അവധി തുടങ്ങിയതോടെ എ.ടി.എമ്മുകളില്‍ പണക്ഷാമമുണ്ട്.

അടുത്ത ഞായറാഴ്ചവരെ തുടര്‍ച്ചയായി എട്ടുദിവസമാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി. മുഹറത്തിന് കേന്ദ്രസര്‍ക്കാരും അവധി നല്‍കി.ശനിയാഴ്ച ഉച്ചയോടെ തന്നെ സെക്രട്ടേറിയറ്റ് അടക്കം മിക്ക സര്‍ക്കാര്‍ ഓഫീസുകളും ഒഴിഞ്ഞു തുടങ്ങിയിരുന്നു.

News, Kerala, Thiruvananthapuram, Bank, Holidays, Onam, News, Kerala, Thiruvananthapuram, Bank, Holidays, Onam, Banks only Mondays and Thursdays; Continuous Holidays

ഉത്രാടം, തിരുവോണം, ശ്രീനാരായണഗുരു ജയന്തിദിനമായ ചതയം എന്നീ ദിവസങ്ങളിലും രണ്ടാംശനിയായ 14-നും ബാങ്കില്ല. 15-നു ഞായറാഴ്ചയായതിനാല്‍ അന്നും അവധി. ബാങ്കുകളുടെ പ്രവര്‍ത്തനം തിങ്കളും വ്യാഴവും മാത്രമായതിനാല്‍ ഈ ദിവസങ്ങളില്‍ ഇടപാടുകാരുടെ തിരക്കുകൂടും.

ശനിയാഴ്ച രാത്രിതന്നെ പലയിടത്തും എ.ടി.എമ്മുകളില്‍ പണം കിട്ടാതായി. രണ്ടുപ്രവൃത്തി ദിവസങ്ങളിലും ഏജന്‍സികളും ബാങ്കുകളും എ.ടി.മ്മുകളില്‍ പണം നിറയ്ക്കും. കൂടാതെ, അവധി ദിവസങ്ങളാണെങ്കിലും ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും എ.ടി.എമ്മുകളില്‍ പണം നിറയ്ക്കാന്‍ ഏജന്‍സികള്‍ക്ക് എസ്.ബി.ഐ. അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എല്ലാബാങ്കുകളും സമാനനടപടികള്‍ എടുത്താല്‍പ്പോലും എ.ടി.മ്മുകളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രതിസന്ധി ഉണ്ടായേക്കുമെന്ന സൂചനയാണ് വിവിധ ബാങ്കുകളിലെ ജീവനക്കാര്‍ നല്‍കുന്നത്. കൂടുതല്‍ പണം നല്‍കാന്‍ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിറച്ചാല്‍ ചെറിയനോട്ടുകള്‍ കിട്ടാതാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Thiruvananthapuram, Bank, Holidays, Onam, News, Kerala, Thiruvananthapuram, Bank, Holidays, Onam, Banks only Mondays and Thursdays; Continuous Holidays