Follow KVARTHA on Google news Follow Us!
ad

ഗോ ബാക്ക് വിളികളുമായി കേന്ദ്രമന്ത്രിയെ തടഞ്ഞ് ഇടതുസംഘടനകള്‍; വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചെന്ന് മന്ത്രി; മന്ത്രിയുടെ സുരക്ഷാ ഗാര്‍ഡ് വിദ്യാര്‍ഥിനിയെ തല്ലിയെന്ന് പ്രതിഷേധക്കാര്‍; സര്‍വ്വകലാശാലയുടെ വസതുവകകള്‍ എബിവിപി അടിച്ചുതകര്‍ത്തു

കൊല്‍ക്കത്തയിലെ ജാദവ്പുര്‍ സര്‍വകലാശാലയിലെത്തിയ കേന്ദ്ര സഹമന്ത്രി National, New Delhi, Kolkata, News, Union minister, Protest, 'Babul Supriyo Go Back': Minister Heckled by Students at Jadavpur University, Leaves Site after Long Wait
ന്യൂഡല്‍ഹി: (www.kvartha.com 20.09.2019) കൊല്‍ക്കത്തയിലെ ജാദവ്പുര്‍ സര്‍വകലാശാലയിലെത്തിയ കേന്ദ്ര സഹമന്ത്രി ബാബുല്‍ സുപ്രിയോയെ ഗോ ബാക്ക് വിളികളുമായി കേന്ദ്രമന്ത്രിയെ തടഞ്ഞ് ഇടതുസംഘടനകള്‍. സര്‍വകലാശാലാ കാമ്പസില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ എസ്എഫ്‌ഐ, ഐസ ഉള്‍പ്പടെയുള്ള ഇടതുസംഘടനകളുടെ പ്രവര്‍ത്തകര്‍ ഒരു മണിക്കൂറോളം കേന്ദ്രമന്ത്രിയെ തടഞ്ഞുവെച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എബിവിപി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനായാണ് മന്ത്രി സര്‍വ്വകലാശാലയിലെത്തിയത്.

പിന്നീട് മടങ്ങാന്‍ ഒരുങ്ങവെ മന്ത്രിയെ വിദ്യാര്‍ത്ഥികള്‍ തലമുടിയില്‍ പിടിച്ചു വലിക്കുകയും തള്ളുകയും ചെയ്തതായി മന്ത്രി മമാധ്യമങ്ങളോട് പറഞ്ഞു. വിവരം അറിഞ്ഞ് ഗവര്‍ണര്‍ ധന്‍കര്‍ സര്‍വകലാശാലയിലെത്തി. വിദ്യാര്‍ത്ഥികള്‍ ശക്തമായ പ്രതിരോധം തീര്‍ത്തുവെങ്കിലും, ഗവര്‍ണര്‍ ഇടപെട്ട് പോലീസിന്റെ സഹായത്തോടെ ബാബുല്‍ സുപ്രിയോയെ പുറത്തുകൊണ്ടുവരുകയായിരുന്നു.


അതേസമയം ബാബുല്‍ സുപ്രിയോയുടെ സുരക്ഷാ ഗാര്‍ഡ് ഒരു വിദ്യാര്‍ഥിനിനെ തല്ലിയെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഇടതുസംഘനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അക്രമാസക്തരായ എബിവിപി വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയുടെ വസ്തുവകകള്‍ അടിച്ചുതകര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, Kolkata, News, Union minister, Protest, 'Babul Supriyo Go Back': Minister Heckled by Students at Jadavpur University, Leaves Site after Long Wait