Follow KVARTHA on Google news Follow Us!
ad

സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന; അശോക് ലെയ്‌ലാന്‍ഡും പിടിച്ചുനില്‍ക്കാനാകുന്നില്ല, ചെന്നൈ പ്ലാന്റ് അടച്ചിട്ടു

രാജ്യത്തെ പ്രമുഖ ട്രക്ക് നിര്‍മാതാക്കളായ അശോക് ലെയ്‌ലാന്‍ഡ് തങ്ങളുടെ ചെന്നൈ പ്ലാന്റ് അടച്ചുപൂട്ടി. വെള്ളിയാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്കാണ് കമ്പനി അടച്ചിട്ടിരിക്കുന്നത്. ഞായറാഴ്ച കൂടാതെ അഞ്ച് ദിവസം chennai, News, National, Economic Crisis, Business
ചെന്നൈ: (www.kvartha.com 06.09.2019) രാജ്യത്തെ പ്രമുഖ ട്രക്ക് നിര്‍മാതാക്കളായ അശോക് ലെയ്‌ലാന്‍ഡ് തങ്ങളുടെ ചെന്നൈ പ്ലാന്റ് അടച്ചുപൂട്ടി. വെള്ളിയാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്കാണ് കമ്പനി അടച്ചിട്ടിരിക്കുന്നത്. ഞായറാഴ്ച കൂടാതെ അഞ്ച് ദിവസം തൊഴിലാളികളോട് ജോലിക്ക് വരേണ്ടെന്ന് അധകൃതര്‍ അറിയിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അടച്ചുപൂട്ടാന്‍ കാരണമെന്നാണ് ലഭിക്കുന്ന സൂചന. എന്നാല്‍ ഔദ്യോഗികമായി കാരണം വ്യക്തമാക്കിയിട്ടില്ല. നിര്‍മാണ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിവരം.

 Chennai, News, National, Economic Crisis, Business, Ashok Leyland Denies Report Of Five Non-Working Days At Chennai Plant

ഓഗസ്റ്റ് മാസത്തില്‍ ആഭ്യന്തര വിപണിയിലെ ട്രക്ക് വില്‍പ്പനയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തിയിരുന്നു. വില്‍പ്പനയില്‍ 70 ശതമാനം കുറവുണ്ടായെന്നാണ് കമ്പനി റിപ്പോര്‍ട്ടില്‍ പറയുന്നത്. വാഹന മാര്‍ക്കറ്റിലെ കടുത്ത മാന്ദ്യത്തെ തുടര്‍ന്ന് നേരത്തെ മാരുതി ഉള്‍പ്പെടെയുള്ള കമ്പനികള്‍ ജോലിക്കാരെ പിരിച്ചുവിട്ട് തങ്ങളുടെ പ്ലാന്റുകള്‍ അടച്ചിട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chennai, News, National, Economic Crisis, Business, Ashok Leyland Denies Report Of Five Non-Working Days At Chennai Plant