Follow KVARTHA on Google news Follow Us!
ad

കടലിനടിയില്‍ വെച്ച് കാമുകിയോട് വിവാഹാഭ്യര്‍ത്ഥന; അമേരിക്കന്‍ യുവാവ് മുങ്ങിമരിച്ചു; യുവാവിന്റെ പ്രണയാഭ്യര്‍ത്ഥന വൈറല്‍

കടലിനടിയില്‍ വെച്ച് കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നതിനിടെ News, Obituary, Holidays, America, Social Network, Facebook, Video, World,
ഡൊഡോമ: (www.kvartha.com 23.09.2019) കടലിനടിയില്‍ വെച്ച് കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നതിനിടെ അമേരിക്കന്‍ യുവാവ് മുങ്ങിമരിച്ചു. അമേരിക്കയിലൈ ലൂസിയാനയിലുള്ള സ്റ്റീവന്‍ വെബര്‍ എന്ന യുവാവിനാണ് കാമുകിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നതിനിടെ ദാരുണാന്ത്യം സംഭവിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ദുരന്തം നടന്നത്. സ്റ്റീവന്‍ വെബര്‍ കാമുകി കെനേഷ അന്റോയിനൊപ്പം ടാന്‍സാനിയയില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു.

ആഫ്രിക്കയുടെ കിഴക്കന്‍ തീരമായ പെമ്പ ദ്വീപിലാണ് സ്റ്റീവന്‍ വെബറും കാമുകി കെനേഷ അന്റോയിനും അവധിയാഘോഷിച്ചിരുന്നത്. കടലിലേക്ക് ഇറങ്ങിയിരിക്കുന്നതരത്തില്‍ കിടപ്പുമുറിയുള്ള മരം കൊണ്ടുനിര്‍മിച്ച ക്യാബിനിലാണ് കമിതാക്കളായ ഇരുവരും താമസിച്ചിരുന്നത്.

American Man Dies After Proposing To Girlfriend Underwater In Tanzania, News, Obituary, Holidays, America, Social Network, Facebook, Video, World

വ്യാഴാഴ്ച കടലില്‍ നീന്തുന്നതിനിടെ സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പ് പ്ലാസ്റ്റിക് കൂടിലാക്കിയാണ് സ്റ്റീവന്‍ തന്റെ പ്രണയിനിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഇതിന്റെ വീഡിയോ കെനേഷ ഫേസ്ബുക്കിലിട്ടിരുന്നു. തുടര്‍ന്ന് ഒരു മോതിരവും കൈമാറി. എന്നാല്‍ പിന്നീട് സ്റ്റീവന്  വെള്ളത്തില്‍ നിന്നും പുറത്തേക്ക് വരാന്‍ കഴിഞ്ഞില്ല.

പിന്നീട് അമേരിക്കന്‍ ടൂറിസ്റ്റ് മുങ്ങിമരിച്ചതായി ടാന്‍സാനിയന്‍ ആഭ്യന്തര വകുപ്പ് സ്ഥിരീകരിച്ചു. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതിനിടെ സ്റ്റീവന്റെ വിവാഹ ആഭ്യര്‍ത്ഥന സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 'ഞാന്‍ നിന്നെ സ്‌നേഹിക്കുന്നതിനെ കുറിച്ച് മുഴുവന്‍ പറയുന്നതുവരെ ശ്വാസമടക്കി പിടിക്കാന്‍ എനിക്ക് കഴിയില്ല. എന്നാല്‍ നിന്നെ കുറിച്ച് ഞാനന്‍ സ്‌നേഹിക്കുന്നതെല്ലാം എല്ലാ ദിവസവും ഞാന്‍ കൂടുതല്‍ സ്‌നേഹിക്കും. എന്റെ ഭാര്യയാകുമോ, എന്നെ വിവാഹം കഴിക്കുമോ' എന്നായിരുന്നു സ്റ്റീവന്‍ തന്റെ കുറിപ്പില്‍ എഴുതിയിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: American Man Dies After Proposing To Girlfriend Underwater In Tanzania, News, Obituary, Holidays, America, Social Network, Facebook, Video, World.