Follow KVARTHA on Google news Follow Us!
ad

പീഡനം പുറത്തായതോടെ കണ്ണിന്റെ ചികിത്സയ്‌ക്കെന്ന് പറഞ്ഞ് മുങ്ങി; പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് വൈദികനെതിരെ കേസ്

ചേന്ദമംഗലം കോട്ടയില്‍ കോവിലകം ഹോളിക്രോസ് പള്ളി വികാരിക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് News, Kerala, Church, Molestation, Students, Teacher, school, Police, After torture emerged,Clergyman is in Hiding

പറവൂര്‍: (www.kvartha.com 20.09.2019) ചേന്ദമംഗലം കോട്ടയില്‍ കോവിലകം ഹോളിക്രോസ് പള്ളി വികാരിക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പോലീസ് കേസെടുത്തു.
ഫാ. ജോര്‍ജ് പടയാട്ടി (68) ക്ക് എതിരെയാണ് വടക്കേക്കര പോലീസ് കേസ്. സംഭവത്തെതുടര്‍ന്ന് വികാരി ഒളിവിലാണ്.

ഒരു മാസം മുമ്പാണ് സംഭവം നടന്നത്. സ്‌കൂളില്‍ ഇടവേള കിട്ടുന്ന സമയങ്ങളിലാണ് ഒമ്പത് വയസ്സുള്ള പെണ്‍കുട്ടികള്‍ പ്രാര്‍ത്ഥനയ്ക്കായി പള്ളിയില്‍ എത്തിയത്. ആ സമയത്താണ് പീഡനം നടന്നതെന്ന് പോലീസ് പറയുന്നു.

News, Kerala, Church, Molestation, Students, Teacher, school, Police, After torture emerged,Clergyman is in Hiding

വികാരിയുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ ഒരു പെണ്‍കുട്ടിയാണ് സ്‌കൂളിലെത്തി വിവരം അധ്യാപികയെ അറിയിച്ചത്. അവര്‍ വീട്ടുകാര്‍ക്കും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും വിവരം കൈമാറി. തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് മൂന്ന് കുട്ടികള്‍ പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്.

കുട്ടികള്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കി. കേസെടുക്കുന്നതില്‍ രക്ഷിതാക്കള്‍ വലിയ താത്പര്യം കാണിച്ചില്ല. പക്ഷേ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടതോടെ കേസെടുത്തു.

പള്ളിക്ക് സമീപത്തെ സ്‌കൂളിന്റെ മാനേജര്‍ കൂടിയാണ് വികാരി. സംഭവം പുറത്തായതോടെ, കണ്ണിന്റെ ചികിത്സയ്ക്കായി പോവുകയാണെന്നും ആരും വിളിക്കരുതെന്നും പറഞ്ഞ് വൈദികന്‍ സ്ഥലംവിട്ടു. മുങ്ങിയ ജോര്‍ജിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Church, Molestation, Students, Teacher, school, Police, After torture emerged,Clergyman is in Hiding