Follow KVARTHA on Google news Follow Us!
ad

പാലായില്‍ വോട്ടിംഗ് ശതമാനം 50 കടന്നു; ചലച്ചിത്ര താരങ്ങളടക്കം വോട്ട് ചെയ്തു

പാലായില്‍ വോട്ടിംഗ് ശതമാനം 50 കടന്നു. ചലച്ചിത്ര താരങ്ങളടക്കം വോട്ട് News, By-election, Trending, Kerala, LDF, UDF, Kerala,
പാല: (www.kvartha.com 23.09.2019) പാലായില്‍ വോട്ടിംഗ് ശതമാനം 50 കടന്നു.  ചലച്ചിത്ര താരങ്ങളടക്കം വോട്ട് ചെയ്തു. ഉച്ചയ്ക്ക് രണ്ടുമണി വരെയുള്ള കണക്കുകള്‍ പ്രകാരം 51.56% പോളിങ് രേഖപ്പെടുത്തി. 46,497പുരുഷന്‍മാരും 45,863സ്ത്രീകളും ഉള്‍പ്പെടെ 92,360 പേരാണ് ഇതുവരെ വോട്ടു ചെയ്തത്. ഉച്ചവരെയുള്ള കണക്കനുസരിച്ച് 45.03 ശതമാനം ആണ് പോളിംഗ്. ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് രാമപുരത്തും കുറവ് മേലുകാവിലും ആണ്. വൈകീട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്.

176 പോളിംഗ് ബൂത്തുകളിലും നല്ല തിരക്കാണ്. അത്യാധുനിക സംവിധാനങ്ങളുള്ള എം ത്രീ വോട്ടിംഗ് മെഷീനാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. ചെറിയ ചില സാങ്കേതിക പ്രശ്‌നങ്ങളൊഴിച്ചാല്‍ എല്ലായിടത്തും വോട്ടെടുപ്പ് സുഗമമായി പുരോഗമിക്കുകയാണ്.

50 per cent voting in Pala Assembly by-poll till 2PM, News, By-election, Trending, Kerala, LDF, UDF, Kerala

എല്‍ ഡി എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനും യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. രാഷ്ട്രീയ സിനിമാ മേഖലയിലെ പ്രമുഖരും വോട്ടു രേഖപ്പെടുത്താനെത്തി. പാലായില്‍ ഇത്തവണ ഒന്നാമനാകുമെന്നും 101 ശതമാനം വിജയം ഉറപ്പാണെന്നും മാണി സി കാപ്പന്‍ പ്രതികരിച്ചു. അതിനിടെ ചില ബൂത്തുകളില്‍ വെളിച്ചക്കുറവ് മൂലം വോട്ടിങ് യന്ത്രം കൃത്യമായി കാണാന്‍ കഴിയുന്നില്ലെന്ന് ജോസ് കെ മാണി പരാതി ഉന്നയിച്ചു.

50 per cent voting in Pala Assembly by-poll till 2PM, News, By-election, Trending, Kerala, LDF, UDF, Kerala

യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം, എല്‍ ഡി എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍, എന്‍ ഡി എ സ്ഥാനാര്‍ഥി എന്‍ ഹരി എന്നിവരടക്കം 13 പേരാണു മത്സര രംഗത്ത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മണ്ഡലത്തിലുടനീളം കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്.

50 per cent voting in Pala Assembly by-poll till 2PM, News, By-election, Trending, Kerala, LDF, UDF, Kerala

മുന്നണി സ്ഥാനാര്‍ഥികളായ ജോസ് ടോം, മാണി സി കാപ്പന്‍, എന്‍ ഹരി എന്നിവര്‍ രാവിലെ തന്നെ വോട്ടു രേഖപ്പെടുത്താന്‍ എത്തി. പോളിങ് ബൂത്തിലെ ആദ്യ വോട്ടറായാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ വോട്ട് ചെയ്തത്. കാനാട്ടുപാറ പോളിടെക്നിക്കിലെ 119-ാം നമ്പര്‍ ബൂത്തിലാണ് കാപ്പന്‍ കുടുംബത്തോടൊപ്പം വോട്ട് ചെയ്യാനെത്തിയത്.

കെ എം മാണിയുടെ കല്ലറയില്‍ പോയി പ്രാര്‍ത്ഥിച്ച ശേഷമാണ് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം വോട്ടു ചെയ്യാനെത്തിയത്. ജോസ് കെ മാണി എംപി, അമ്മ കുട്ടിയമ്മ, ഭാര്യ നിഷ ജോസ് കെ മാണി, പേരക്കുട്ടികള്‍ എന്നിവര്‍ പാലാ സെന്റ് തോമസ് സ്‌കൂളിലാണ് വോട്ടു ചെയ്യാനെത്തിയത്.

ആറുമണിക്ക് ക്യൂവില്‍ എത്തുന്ന അവസാന വോട്ടര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ഉണ്ടാകും. 1,79,107 വോട്ടര്‍മാര്‍ 176 പോളിങ് ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്തും. 87,729 പുരുഷ വോട്ടര്‍മാരും 91,378 വനിതാ വോട്ടര്‍മാരുമാണ് പാലാ മണ്ഡലത്തില്‍. കഴിഞ്ഞ 13 തെരഞ്ഞെടുപ്പുകളിലും പാലായെ പ്രതിനിധീകരിച്ച കെ എം മാണിയുടെ വിയോഗത്തെ തുടര്‍ന്നാണ്  ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 50 per cent voting in Pala Assembly by-poll till 2PM, News, By-election, Trending, Kerala, LDF, UDF, Kerala.